റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ 22ആം വാർഷികാഘോഷം ‘കേളിദിനം 2023’ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.
ബത്ത ക്ലാസിക് ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷനായി. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായ് യോഗം ഉദ്ഘാടനം ചെയ്തു. കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് ആമുഖ പ്രഭാഷണം നടത്തി. കേളി ജോയിന്റ് സെക്രട്ടറി മധുബാലുശ്ശേരി സ്വാഗതവും രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, കേളി ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവർ ആശംസകൾ അർപ്പിച്ചും സംസാരിച്ചു.
കേളിയുടേയും കുടുംബവേദിയുടെയും അംഗങ്ങൾ ഒരുക്കുന്ന വിവിധ കലാപരിപാടികൾ കോർത്തിണക്കി കൊണ്ടാണ് വാർഷികാഘോഷം അരങ്ങേറുക. വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രഥമ കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിക്കും.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. ഗീവര്‍ഗീസ് (ചെയർമാൻ), അനിരുദ്ധൻ, ശ്രീഷ സുകേഷ് (വൈസ് ചെയർപേഴ്സൺസ്) സുനില്‍ കുമാര്‍ (കൺവീനർ), സീബ കൂവോട്, സുകേഷ് കുമാര്‍ (ജോയിന്റ് കൺവീനർമാർ) എന്നിവർ സംഘാടക സമിതിക്ക് നേതൃത്വം നൽകും. സുനില്‍ സുകുമാരൻ, നൗഫല്‍ പൂവക്കുറുശ്ശി, അജിത്ത് കുളത്തൂര്‍, ഹുസ്സൈൻ മണക്കാട്, വിനയന്, ഹാഷിം കുന്നത്തറ, ബിജി തോമസ്, നസീര്‍ മുളൂര്‍ക്കര, മധു പട്ടാമ്പി, സിജിൻ കൂവള്ളൂര്‍, അലി പട്ടാമ്പി, മധു ബാലുശ്ശേരി, എന്നിവരെ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായും, പ്രദീപ് കൊട്ടാരത്തിൽ, സുജിത് മലാസ്, സജീന സിജിൻ, ഷാബി അബ്ദുൽ സലാം, സനീഷ് മലാസ്, ജിഷ്ണു ബദിയ, ഷാജി കെ.കെ റൗദ, ഷിബു അറൈഷ്, റിയാസ് മലാസ്, റഫീക്ക് അരീപ്ര, സൂരജ് അസ്സിസ്സിയ, സരസന് ബദിയ, രവീന്ദ്രൻ നസീം, ചന്ദു ചൂടൻ, സുനില്‍ കുമാര്‍ ബത്ത, സുധീര്‍ അസ്സിസ്സിയ, ധനീഷ് ചന്ദ്രൻ ഉമ്മുല്‍ ഹമാം, ശ്രീകുമാര്‍ വാസൂ, ജോഷി പെരിഞ്ഞനം, തോമസ് ജോയ് എന്നിവർ ജോയിന്റ് കൺവീനർമാരുമായ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. രൂപീകരണയോഗത്തിന് സംഘാടക സമിതി കൺവീനർ സുനിൽ കുമാർ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..