Sumayya P | Samayam Malayalam | Updated: 13 Oct 2022, 11:00 am
പഴയ പാസ്പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയത്
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം നിരവധി തവണ ദുബായിൽ വന്നിട്ടുണ്ട്. എന്നാൽ ഇത്തവണ ഇമിഗ്രേഷൻ പരിശോധനയിൽ സിസ്റ്ററ്റിൽ പുരുഷൻ എന്നാണ് വന്നത്. ഇതാണ് ആശയകുഴപ്പത്തിന് കാരണമായത്. കെെവശമുള്ള പാസ്പോർട്ടിൽ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ പാസ്പോർട്ടിൽ കൃത്രിമം നടത്തിയതാണെന്ന സംശയത്തിൽ ദുബായ് പോലീസ് പുറത്തുപോകാൻ സമ്മതിച്ചില്ല. പിന്നീട് അഭിഭാഷകരും ഇന്ത്യൻ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരുമെത്തി വിവരങ്ങൾ അധികൃതരെ ധരിപ്പിച്ചതിന് ശേഷം ആണ് ഇവർക്ക് ദുബായ് എയർപേർട്ടിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചത്.
Also Read: യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അപകടം; ദുബായിൽ കെട്ടിടത്തിൽ നിന്നു വീണു മലയാളി മരിച്ചു
ദുബായിൽ താൻ ഇറങ്ങും എന്ന ഉറച്ച വിശ്വാസത്തിൽ രഞ്ജു തിരിച്ചു പോയില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യങ്ങൾ അധികൃതരെ അറിയിച്ചു. ഒരു രാത്രി മുഴുവൻ വിമാനത്താവളത്തിൽ ഇരുന്നു. രാവിലെയാണ് പുറത്തിറങ്ങാൻ സാധിച്ചത്. തന്റെ പോരാട്ടം വിജത്തിൽ എത്തിയതന്ന് രഞ്ജു തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു. തന്റെ സമൂഹത്തിൽപെട്ടവർക്ക് ഇനി സ്വാതന്ത്ര്യത്തോടെ ദുബായിലേക്ക് വരാമെന്ന പ്രത്യാശയും ഫെയ്സ്ബുക്കിൽ അവർ പങ്കുവെച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്.
Read Latest Gulf News and Malayalam News
ബിൽ അവതരിപ്പിച്ചപ്പോൾ ഭീഷണിയുണ്ടായി കെ ഡി പ്രസേനൻ MLA | Supersition Bill
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക