തണ്ടൂരി ചിക്കനും ബീഫുമൊക്കെ സാധാരണമാണ. എങ്കില്‍ അല്പം വ്യത്യസ്തമായ ചെമ്മീന്‍ തണ്ടൂരി തയ്യാറാക്കിയാലോ
ചേരുവകള്‍
- ചെമ്മീന്‍- 250 ഗ്രാം
- കട്ടത്തൈര്- 50 ഗ്രാം
- മുളകുപൊടി- 10 ഗ്രാം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- അഞ്ച് ഗ്രാം
- ഉപ്പ്- ആവശ്യത്തിന്
- ഗരം മസാല- അഞ്ച് ഗ്രാം
- കടുക് എണ്ണ- 20 മില്ലി ലിറ്റര്‍
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ കഴുകി വൃത്തിയാക്കുക. ഒരു പാനില്‍ കടുകെണ്ണ ചൂടാക്കണം. ഇതിലേക്ക് മുളകുപൊടി ഇട്ട് ചൂടാകുമ്പോള്‍ തീ കെടുത്താം. ഇനി ഒരു ബൗളില്‍ മുളകുപൊടി മികസും ചെമ്മീന്‍ ഒഴികെയുള്ള ബാക്കി ചേരുവകളും ചേര്‍ത്തിളക്കാം. ഇത് ചെമ്മീനില്‍ പുരട്ടി മാരിനേറ്റ് ചെയ്ത് ഒരു മണിക്കൂര്‍ വയ്ക്കാം. ശേഷം ഓവനില്‍ വച്ച് പാകം ചെയ്തെടുക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകള്‍ അറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: prawns tandoori recipe