പല്ലിനുണ്ടാകുന്ന പ്രശ്നങ്ങള്‍ എങ്ങിനെയാണ് കണ്ണിനെ ബാധിക്കുന്നത്
പല യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനപ്രകാരം നമ്മളുടെ വായ എത്രത്തോളം വൃത്തിയാക്കി വയ്ക്കുന്നുവോ അത്രത്തോളം ആരോഗ്യം നമ്മളുടെ കണ്ണുകള്‍ക്കും ലഭിക്കുന്നു എന്ന് കണ്ടെത്തുകയുണ്ടായി. പല്ലിനും വായയിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഓപണ്‍- ആങ്കിള്‍ ഗ്ലൂക്കോമ പോലെയുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നതായി ഇവര്‍ കണ്ടെത്തുകയും ചെയ്തു. കാരണം, വായയിലെ ബാക്ടീരിയ അമിതമയി വര്‍ദ്ധിക്കുമ്പോള്‍ ഗ്ലൂക്കോമയ്ക്ക് കാരണമാകുന്ന അവസ്ഥയിലേയ്ക്ക് ഇവ എത്തിച്ചേരുന്നു.
എന്താണ് ഗ്ലൂക്കോമ?
നമ്മളുടെ കണ്ണിന് മുന്പില് അമിതമായി ദ്രാവകം അടിഞ്ഞുകൂടി ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഗ്ലൂക്കോമ എന്ന് പറയുന്നത്. ഈ ഗ്ലൂക്കോമ തന്നെ പലവിധത്തില്‍ ഉണ്ട്. അതില്‍ ഇന്ന് ഒട്ടുമിക്ക ആളുകളിലും അമിതമായി കാണുന്ന അസുഖമാണ് ഓപണ്‍- ആങ്കിള്‍ ഗ്ലൂക്കോമ എന്നത്. നമ്മളുടെ കണ്ണില്‍ അമിതമായി ദ്രാവകങ്ങള്‍ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി അമിതമായി പ്രഷര്‍ രൂപപ്പെടുന്നു. ഇത്തരത്തില്‍ രൂപപ്പെടുന്ന പ്രഷര്‍ നമ്മളുടെ കണ്ണിലെ ഒപ്റ്റിക് നെര്വിന് ക്ഷതം വരുത്തുന്നതിന് കാരണമാകുന്നു. ഇത് കാഴ്ച്ചപ്രശ്നങ്ങളിലേയ്ക്കും നയിക്കുന്നു.
ദന്തല്രോഗങ്ങളും കണ്ണിന്റെ ആരോഗ്യവും
ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഇയര്‍ ആന്റ് ഐ വിഭാഗം ഡോ. ലൂയീസ് പാസ്ക്കലിന്റെ അഭിപ്രായത്തില്‍ നമ്മളുടെ പല്ലുകളില്‍ ഉണ്ടാകുന്ന കേടുപാടുകള്‍ വീക്കം ഉണ്ടാക്കുകയും, വീക്കം കൂടുംതോറും ഇത് നമ്മളുടെ കണ്ണുകളേയും ബാധിക്കുന്നു. ഈ അസ്ഥ പിന്നീട് ഗ്ലൂക്കോമ പോലെയുള്ള പ്രശ്നത്തിലേയ്ക്ക് നയിക്കുന്നു്.
ജേണല്‍ ഓഫ് ഗ്ലൂക്കോമ എന്ന മാഗസീനില്‍ പ്രസിദ്ധീകരിച്ച പഠന പ്രകാരം, നമ്മളുടെ വായയുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്നത് വായയില്‍ എത്ര പല്ല് ഉണ്ട് എന്ന് നോക്കിയാണ്. എല്ലാ പല്ലുകളും ആരോഗ്യത്തോടെ ഇരിക്കുന്ന ഒരു വ്യക്തിയില്‍ ഓറല്‍ ഹൈജീന്‍ അഥായത്, വായയും നല്ല വൃത്തിയായി സൂക്ഷിക്കുന്നവരായിരിക്കും. അതിനാല്‍ തന്നെ, വായയിലെ പല്ലുകളുടെ എണ്ണവും നമ്മളുടെ വായയിലെ ബാക്ടീരിയകളുടെ അളവും ഗ്ലൂക്കോമ എന്ന രോഗത്തിന്റെ വ്യപ്തിയെ നിര്‍ണ്ണയിക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്. അതിനാല്‍ തന്നെ വായ നല്ല വൃത്തിയില്‍ പരിപാലിക്കാനാണ് എല്ലാ ആരോഗ്യ വിദഗ്ദ്ധരും നിര്‍ദ്ദേശിക്കുന്നത്.
പല്ലുകളും നമ്മളുടെ കണ്ണുകളും തമ്മിലുള്ള ബന്ധം
നമ്മളുടെ പല്ലുകള്‍ക്ക് ഉണ്ടാകുന്ന പ്രശ്നം ഗ്ലൂക്കോമയിലേയ്ക്ക് നയിക്കും എന്ന് മനസ്സിലായി. ഇത് മാത്രമല്ല, ഒരിക്കല്‍ പല്ല് വേദന അനുഭവിച്ചിട്ടുള്ളവര്‍ക്ക് അറിയാം കണ്ണും തലയുമെല്ലാം ഒപ്പം നല്ലപോലെ വേദനിക്കുന്നത് ഒട്ടും സഹിക്കാന്‍ സാധിക്കാത്ത കാര്യമാണ്. കണ്ണിലേയ്ക്ക് നല്ല പോലെ പ്രഷര്‍ കയറുന്നതുപോലെ അനുഭവപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ അമിതമായി പ്രഷര്എത്തുന്നത് കണ്ണുകളുടെ കാഴ്ച്ചയെ ബാധിക്കുന്ന കാര്യമാണ്. ഇത്തരം അവസ്ഥതകള്‍ പിന്നീട് തിമിരം പോലെയുള്ള അവസ്ഥയിലേക്കും നയിക്കുന്നു. കൂടാതെ, നമ്മള് കാണുന്നതില്‍ പോലും നിറവ്യത്യാസം, നേത്രന്തരപടലവീക്കം എന്നിങ്ങനെയുള്ള അസുഖങ്ങളിലേയ്ക്കും ഇത് നയിക്കുന്നുണ്ട്.
കൂടാതെ, മുകളിത്തെ പല്ലിനാണ് കേടുവരുന്നതെങ്കില് അതില്‍ നിന്നും കീടങ്ങള്‍ വേഗത്തില്‍ കണ്ണുകളിലേയ്ക്ക് എത്താനുള്ള സാധ്യതയും കൂടുതലാണ്. ഇത് കണ്ണിന് വീക്കം പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇത് പിന്നീട് കാവെര്‍നസ് സൈനസ് ത്രോംബോസീസ് എന്ന അവസ്ഥയിലേയ്ക്ക് എത്തിക്കുകയും ഇത് ജീവന് തന്നെ അപകടം പിടിച്ച അവസ്ഥയായി മാറുകയും ചെയ്യുന്നു. ഇതിന് ആന്റിബയോട്ടിക് ട്രീറ്റ്മെന്റ് എടുക്കേണ്ടത് അനിവാര്യമാണ്.
മുടിയഴകിന് ഒരു നാച്വറൽ ഹെയർ സെറം