കൃത്യമായി രോഗ നിര്‍ണയം നടത്താതതും ചികിത്സ ലഭിക്കാത്തതും കാരണം 1 ബില്യണ്‍ ആളുകള്‍ക്ക് സമീപമോ അല്ലെങ്കില്‍ വിദൂരവുമായ കാഴ്ച വൈകല്യമുണ്ടെന്ന് ഡബ്യൂഎച്ച്ഒയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഏത് പ്രായക്കാര്‍ക്കും കാഴ്ച വൈകല്യമുണ്ടാകാമെങ്കിലും 50 വയസിന് മുകളിലുള്ളവര്‍ക്കാണ് രോഗം വരാന്‍ കൂടുതല്‍ സാധ്യത.
വെറുതെ കണ്ണ് അടക്കുമ്പോള്‍ ഇരുട്ട് ആകുന്നത് പോലും പലര്‍ക്കും സഹിക്കാന്‍ കഴിയില്ല. അന്ധത അല്ലെങ്കില്‍ കാഴ്ച വൈകല്യം ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കും. തൊഴില്‍ സാധ്യതകള്‍, യാത്ര ചെയ്യാനുള്ള കഴിവ് തുടങ്ങി ഒരാളുടെ സ്വകാര്യ ജീവിതത്തിന്റെ പല വശങ്ങളെയും കാഴ്ച വൈകല്യം പരിമിതപ്പെടുത്തുന്നു.
ലോക കാഴ്ച ദിനത്തിന്റെ പ്രമേയം
ഈ വര്‍ഷത്തെ ലോക കാഴ്ച ദിനത്തിന്റെ പ്രമേയ ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ്. കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ ആവശ്യപ്പെടുാനാണ് ലവ് യുവര്‍ ഐസ് ക്യാമ്പെയ്ന് ആളുകളോട് ആവശ്യപ്പെടുന്നത്.
ലോക കാഴ്ച ദിനത്തിന്റെ ചരിത്രം
ലോകമെമ്പാടുമുള്ള അന്ധത തടയാന്‍ ലയണ്‍സ് ക്ലബ് ഫൗണ്ടേഷന് സമര്‍പ്പിത സംഘടനകളുമായി സഹകരിച്ചാണ് ആദ്യമായി ലോക കാഴ്ച ദിനം ആരംഭിച്ചത്. 1984 ഒക്ടോബര്‍ 8നായിരുന്നു ആദ്യത്തെ ആഘോഷം നടന്നത്.
ലയണ്‍സ് ക്ലബ് ഫൗണ്ടേഷനും ലോകാരോഗ്യ സംഘടനയും ഐഎബിപിയും ഈ ദിനം അംഗീകരിക്കാനും നേത്ര പരിചരണം നല്കുന്ന വികസ്വര സംഘടനകളില്‍ സര്‍ക്കാരുകളോടും ആരോഗ്യ മന്ത്രാലയങ്ങളോടും സഹായം ആവശ്യപ്പെടാനും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്നുണ്ട്.
Also Read: Vitamin D deficiency:ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറവാണെന്ന് മുന്നറിയിപ്പ് നല്കുന്ന ചില ലക്ഷണങ്ങള്‍ ഇതാ
പിന്നീട്, ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്നെസ് (IABP) ഇതിനെ VISION 2020 ആയി ഏകോപിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. ഇത് WHO-യും IABP അംഗങ്ങളും നയിക്കുന്ന ഒരു സഹകരണ പരിപാടിയായി മാറി. ഇതില്‍ ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള സര്‍ക്കാരിതര സംഘടനകള്‍ , നേത്ര പരിചരണ ഗ്രൂപ്പുകള്‍, നേത്ര ആശുപത്രികള്‍ എന്നിവ പങ്കെടുക്കുകയും അവബോധം പ്രചരിപ്പിക്കുകയും ചെയ്യാം.
വര്‍ഷങ്ങളായി, ലയണ്‍സ് ക്ലബ് ഫൗണ്ടേഷനും ലോകാരോഗ്യ സംഘടനയും ഐഎബിപിയും ഈ ദിനം അംഗീകരിക്കാനും നേത്ര പരിചരണം നല്കുന്ന വികസ്വര സംഘടനകളില്‍ സര്‍ക്കാരുകളോടും ആരോഗ്യ മന്ത്രാലയങ്ങളോടും സഹായം ആവശ്യപ്പെടാനും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ലോക കാഴ്ച ദിനത്തിന്റെ പ്രാധാന്യം
ലോകമെമ്പാടും വ്യത്യസ്ത രീതിയിലാണ് ലോക കാഴ്ച ദിനം ആചരിക്കുന്നത്. 2020ല്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ എലിസബത്ത് രാജ്ഞി പങ്കെടുത്തിരുന്നു. 2021ല്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിന്‍ മുതല്‍ ബംഗ്ലാദേശ് വരെ, ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്ന ക്യാമ്പെയ്നില്‍ ഏകദേശം മൂന്ന് ദശലക്ഷം ആളുകളാണ് ലോഗിന്‍ ചെയ്തത്. കാഴ്ച പരിശോധനകളും വ്യത്യസ്ത പരിപാടികളുമായി 2022ല്‍ അതിവിപുലമായാണ് ഈ വര്‍ഷം IABP കാഴ്ച ദിനാഘോഷങ്ങള്‍ നടത്തുന്നത്.
വിദ്യാഭ്യാസം, തൊഴില്‍, ജീവിതനിലവാരം, ദാരിദ്ര്യം എന്നിവയുള്‍പ്പെടെ നിരവധി സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നേത്രാരോഗ്യത്തിന് സ്വാധീനമുണ്ട്. നേത്രാരോഗ്യത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാരുകളോടും ബിസിനസ്സുകളോടും സ്ഥാപനങ്ങളോടും ആളുകളെയും സജീവമായി വിളിക്കാന്‍ ഈ ലോക കാഴ്ച ദിനത്തില്‍ ഒരുമിച്ച് ചേരാന്‍ ഗ്രൂപ്പുകളെയും പൊതുജനങ്ങളെയും സംഘടന ക്ഷണിക്കുന്നുണ്ട്. പതിവായി നേത്ര പരിശോധനകള്‍ നടത്തി നിങ്ങളുടെ കണ്ണുകളെ ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.