Curated by Samayam Desk | Samayam Malayalam | Updated: 13 Oct 2022, 6:39 pm
ആദംബാക്കം സ്വദേശി സതീഷ് (23) ആണ് വിദ്യാര്‍ഥിനിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം സതീഷ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചലിലാണ് പോലീസ്.
ഹൈലൈറ്റ്:
- സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലാണ് അതിദാരുണ സംഭവം നടന്നത്.
- ടി നഗര്‍ സ്വദേശിയും ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ മകളുമാണ് വിദ്യാർത്ഥിനി.
- ആദംബാക്കം സ്വദേശി സതീഷ് (23) ആണ് വിദ്യാര്‍ഥിനിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്.
Also Read: ആളൂരിന് കോടതിയുടെ വിമർശനം, പ്രകോപിപ്പിച്ചത് ഇക്കാര്യം… നരബലി കേസിലെ 3 പ്രതികളെയും കസ്റ്റഡിയിൽ വിട്ടു
ആദംബാക്കം സ്വദേശി സതീഷ് (23) ആണ് വിദ്യാര്‍ഥിനിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം സതീഷ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചലിലാണ് പോലീസ്. ഏതാനും നാളുകളായി സത്യയുടെ പിന്നാലെ നടന്നു സതീഷ് പ്രണയാഭ്യർഥന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് കോളജില്‍ നിന്നു സത്യ വീട്ടിലേക്കു മടങ്ങാനായി സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ സതീഷും പിന്നാലെയെത്തുകയായിരുന്നു.
Also Read: പ്രണയം നിരസിച്ചതിന് ജിനേഷിൻ്റെ ക്രൂരത: പെൺകുട്ടിയെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു; അറസ്റ്റ്
അവിടെ വെച്ച് ഇവർ തമ്മിൽ വാക്ക് തർക്കമായി. പിന്നാലെയാണ് സതീഷ് യുവതിയെ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടത്. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഓടി എത്തുമ്പോഴേക്കും സത്യ ട്രാക്കിലേക്ക് വീണിരുന്നു. സംഭവ സ്ഥലത്ത് റെയിൽവെ പോലീസ് എത്തുമ്പോഴേക്ക് സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക