Nilin Mathews | Samayam Malayalam | Updated: 13 Oct 2022, 10:42 pm
ഖാർഗെക്കും തനിക്കും രണ്ട് തരത്തിലുള്ള സ്വീകരണമാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് പറഞ്ഞ തരൂർ അതിലുള്ള അതൃപ്തിയും വ്യക്തമാക്കി. പ്രചരണാർത്ഥം താൻ എത്തിയപ്പോൾ പിസിസി അധ്യക്ഷന്മാർ കാണാൻ പോലും കൂട്ടാക്കിയില്ലെന്ന് ശശി തരൂർ പറഞ്ഞു
ഹൈലൈറ്റ്:
- രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്
- രണ്ട് തരത്തിലുള്ള സ്വീകരണമാണ് ലഭിക്കുന്നതെന്ന് തരൂർ
- ഈ കാര്യങ്ങളൊന്നും പരാതിയായി ഉന്നയിച്ചതല്ല എന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി
പല സംസ്ഥാനങ്ങളിലും പ്രചരണാർത്ഥം താൻ എത്തിയപ്പോൾ പിസിസി അധ്യക്ഷന്മാർ കാണാൻ പോലും കൂട്ടാക്കിയില്ലെന്ന് ശശി തരൂർ പറഞ്ഞു. എന്നാൽ മല്ലികാർജുൻ ഖാർഗെയെ പിസിസി അധ്യക്ഷന്മാരും നിയമസഭാ കക്ഷി നേതാക്കളും ചേർന്ന് വലിയ രീതിയിൽ സ്വീകരിച്ചെന്നും ശശി തരൂർ പറഞ്ഞു. ഖാർഗെ എത്തുമ്പോൾ മറ്റുള്ള പ്രവർത്തകർ അവിടെ എത്തണമെന്ന് നിർദേശം നൽകിയ ഇവർ ഖാർഗെയോട് സംസാരിക്കാനും തയ്യാറായെന്ന് തരൂർ കൂട്ടിച്ചേർത്തു. എന്നാൽ, തന്റെ കാര്യത്തിൽ ഇതൊന്നും നടന്നില്ലെന്നും ഒരു സ്ഥാനാർത്ഥിക്ക് മാത്രമാണ് ഈ പരിഗണന ലഭിച്ചതെന്നും ശശി തരൂർ വിമർശിച്ചു.
പ്രണയാഭ്യർത്ഥന നിരസിച്ചു, വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊന്നു
താൻ ഈ കാര്യങ്ങളൊന്നും പരാതിയായി ഉന്നയിച്ചതല്ല എന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. തന്നോടും മല്ലികാർജുൻ ഖാർഗെയോടും പ്രകടിപ്പിക്കുന്ന വ്യത്യാസം ചൂണ്ടിക്കാട്ടിയതാണെന്നും തരൂർ കൂട്ടിച്ചേർത്തു. താൻ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഓഫീസുകൾ സന്ദർശിച്ചപ്പോൾ പിസിസി അധ്യക്ഷന്മാർ അവിടെ ഉണ്ടായിരുന്നില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് 22 വർഷങ്ങൾക്ക് ശേഷം നടക്കുന്നതിനാൽ അതിന്റെതായ പ്രശ്നങ്ങൾ ഉണ്ടെന്ന് ശശി തരൂർ തുറന്നടിച്ചു. തനിക്ക് ലഭിച്ച ആദ്യത്തെ വോട്ടർ പട്ടികയിൽ വോട്ടർമാരുടെ ഫോൺ നമ്പറുകൾ ഉണ്ടായിരുന്നില്ലെന്നും ശശി തരൂർ പറഞ്ഞു.
ചില നേതാക്കൾ രണ്ട് നേതാക്കളോടും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് വ്യക്തമായി മനസിലാക്കാൻ സാധിക്കും. മധുസൂദനൻ മിസ്ത്രിയും സംഘവും ഏറ്റവും സുതാര്യമായ രീതിയിൽ തന്നെയാണ് തെരഞ്ഞെടുപ്പ് നടത്താൻ ശ്രമിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. ഖാർഗെക്ക് പല സ്ഥലങ്ങളിൽ നിന്നും പൂച്ചെണ്ടും പൂമാലയും ലഭിക്കുമ്പോൾ തന്നെ കാണാൻ നിർദേശങ്ങളൊന്നും പ്രത്യേകമായി ലഭിച്ചിട്ടില്ലാത്ത സാധാരണ ആളുകളാണ് വരുന്നതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
Read Latest National News and Malayalam News
റബ്ബർ കമ്പ് ഉപയോഗിച്ച് കഴുത്തിൽ കുത്തേറ്റ വീട്ടമ്മ മരിച്ചു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക