കൊച്ചി> 2018-ലെ പ്രകൃതിദുരന്തത്തില്‍ ചെല്ലാനത്ത് വീടുകള്‍ നഷ്ടപ്പെട്ട 11 കുടുംബങ്ങള്‍ക്കായി മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് നിര്‍മിച്ചു നല്കിയ വീടുകള്‍ കണ്ടക്കടവ് സെന്റ് സേവിയേഴ്സ് പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഉടമകള്‍ക്ക് കൈമാറി. മുഖ്യപ്രഭാഷണവും താക്കോല്‍ കൈമാറ്റവും ഹൈബി ഈഡന് എംപി നിര്‍വഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുത്തൂറ്റ് ബ്ലൂ നടത്തിവരുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ അര്‍ഹരായ ആയിരക്കണക്കിനാളുകള്‍ക്ക് ഉപകാരപ്പെടുന്നുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ഹൈബി ഈഡന് എംപി പറഞ്ഞു. മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ സിഎസ്ആര്‍ വിഭാഗമായ മുത്തൂറ്റ് പാപ്പച്ചന് ഫൗണ്ടേഷന് വര്‍ഷങ്ങളായി നടത്തി വരുന്ന വിവിധ സാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായാണ് ചെല്ലാനത്ത് 11 വീടുകള്‍ നിര്‍മിച്ചു നല്‍കിയതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. ചെല്ലാനത്ത് രണ്ടാം ഘട്ടത്തില്‍ 15 വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കുമെന്നും അദ്ധേഹം പറഞ്ഞു.
ചെല്ലാനം പ്രദേശത്ത് വീടുകള്‍ നഷ്ടമായ നിരവധി പേര് ഇനിയുമുണ്ടെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചതിന്റെയും നിരവധി അപേക്ഷകള്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ബ്രാഞ്ചുകള്‍ മുഖേന ലഭിച്ചതിന്റേയും അടിസ്ഥാനത്തില്‍ ഈ പദ്ധതി തുടരുമെന്നും അടുത്ത ഘട്ടം ഉടനെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂര്‍ണമായും പുനര്‍നിര്‍മിച്ച ഈ ഭവനങ്ങളുടെ അവകാശികള്‍ കൂടാതെ, വീടിന്റെ അറ്റകുറ്റ പണികള്‍ക്കായി മുത്തൂറ്റിന്റെ അടിയന്തര സഹായം ലഭ്യമാക്കിയ പ്രദേശത്തെ മറ്റ് പത്തോളം കുടുംബങ്ങള്‍ കൂടി പരിപാടിയില്‍ പങ്കെടുത്തു.
മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ്, റെമി മുത്തൂറ്റ്, മുത്തൂറ്റ് മൈക്രോഫിന്‍ മാനേജറും മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് കോര്‍പ്പറേറ്റ് സ്ട്രാറ്റജി ആന്‍ഡ് പ്ലാനിംഗ് മാനേജറുമായ സൂസന്ന മുത്തൂറ്റ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കെ എല്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ മേരി ലിജിന്‍, പയസ് ആല്‍ബി കല്ലുവീട്ടില്‍, മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് സിഒഒ മധു അലോഷ്യസ്, മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് സിഎസ്ആര്‍ ഹെഡ് ഡോ. പ്രശാന്ത്കുമാര്‍ നെല്ലിക്കല്‍, മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് സീനിയര്‍ എവിപി പ്രിയ എ മേനോന് എന്നിവര്‍ പങ്കെടുത്തു.
2018ലെ പ്രളയത്തില്‍ പത്തനംതിട്ട ജില്ലയില്‍ വീടുകള്‍ നഷ്ടപ്പെട്ട ചിറ്റാര്‍, മെഴുവേലി, കടമ്പനാട്, അയിരൂര്‍ എന്നിവടങ്ങളിലെ 33 കുടുംബങ്ങള്‍ക്കും സര്‍ക്കാരുമായി സഹകരിച്ച് റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..