കുവൈറ്റ് സിറ്റി> കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് , കുവൈറ്റ് ) പതിനാറാമത് വാർഷി സമ്മേളനവും, മലയാളികളുടെ ദേശീയ ആഘോഷം ഓണവും സംഘടിപ്പിച്ചു. പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ: അമീർ അഹമ്മദ് ഉത്ഘാടനം ചെയ്തു.
ഫോക്കസ് കുവൈറ്റിന്റെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് അവതരിപ്പിച്ചു. അൽ മുല്ല എക് ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, കുവൈറ്റ് എൻജിനിയേഴ്സ് ഫോറം ജനറൽ കൺവീനർ അഫ്സൽ അലി ആശംസകളർപ്പിച്ചു. ഫെസ്റ്റ് ഇ സുവനീർ സുവനീർ കൺവീനർ മുഹമ്മദ് ഇക്ബാൽ ഫിലിപ്പ് കോശിക്കു നൽകി പ്രകാശനം ചെയ്തു. ഫോക്കസ് കുവൈറ്റിന്റെ മുതിർന്ന അംഗങ്ങളായ ഷാജി തോമസ്, സാമുവൽ കൊച്ചുമ്മൻ എന്നിവരെ ജോ: ട്രഷറർ ജേക്കബ് ജോൺ പരിചയപ്പെടുത്തി. പൊതുസമ്മേളനത്തിന് ജനറൽ കൺവീനർ മുകേഷ് കാരയിൽ സ്വാഗതവും . ട്രഷറർ സി.ഒ. കോശി നന്ദിയും പറഞ്ഞു പത്താം തരത്തിൽ ഉന്നത വിജയം നേടിയ ഫോക്കസ് അംഗങ്ങളുടെ കുട്ടികളായ നിരഞ്ജന സൂരജ്, സഫ്വാന സബീർ, ജസ്റ്റിൻ സാമുവൽ സജി, റമിൾ രെജൂ ചാണ്ടി, ജോസഫ് ജെയിംസ് ഉമ്മൻ, പ്രാർത്ഥന നിഥിൻ കുമാർ , അനുശ്രീ ബിനു, ഐവിൻ മനോജ് ബേബി, രോഹൻ സാജൂ ജോസഫ് , കേരൻ ബൈജൂ മാത്യൂ .അമൽ റെജി ജോൺ എന്നിവരെയും ആദരിച്ചു. കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം നടത്തിയ യൂണിറ്റ് ഭാരവാഹികളായ അഭിലാഷ് സി.റ്റി. (എക്സി. അംഗം, യൂണിറ്റ് 5 ), ജേക്കബ്ബ് ജോൺ, (കൺവീനർ, യൂണിറ്റ് 2 ) ജോജി മാത്യൂ (ജോ: കൺവീനർ, യൂണിറ്റ് 9) എന്നിവർക്ക് ട്രോഫികൾ വിതരണം ചെയ്തു.
കെ.ഡി എ വനിത വേദി പ്രവർത്തകർ അവതരിപ്പിച്ച തിരുവാതിര, സിനിമാറ്റിക് ഡാൻസും , ഫോക്കസ് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ബിജൂ തിക്കോടി, റാഫി കല്ലായി ടീം അവതരിപ്പിച്ച ഗാനമേളയും, പൊലിക നാടൻ പാട്ട് കൂട്ടത്തിന്റെ നാടൻ പാട്ടും, വിഭവ സമൃദ്ധമായ സദ്യയും പരിപാടികൾക്ക് മിഴിവേകി. ആർട്ട്സ് കൺവീനർ കെ. രതീശൻ ഭദ്രദീപം കൊടുത്തി കലാപരിപാടികൾ ആരംഭിച്ചു. അനീച്ച ഷൈജിത്ത്, സ്റ്റെഫി പ്രശോബ് എന്നിവർ അവതാരകരായിരുന്നു. ജോ: സെക്രട്ടറി സുനിൽ ജോർജ് , സൈമൺ ബേബി , രതീഷ് കുമാർ , സിസിത ഗിരീഷ്, അപർണ്ണ ഉണ്ണികൃഷ്ണൻ. ഷാജൂ എം ജോസ് , റോയ് എബ്രഹാം, തമ്പിലൂക്കോസ്, അനിൽ കെ.ബി., നിയാസ് ഷാഫി, പ്രശോബ് ഫിലിപ്പ്, ശ്യാംകുമാർ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..