ദീര്‍ഘകാലം നല്ല ആരോഗ്യത്തോടെ ഇരിക്കാന്‍ ഒരു വ്യക്തിയെ സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അയാളുടെ ജീവിതരീതി തന്നെയാണ് പ്രധാന ഘടകം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ത് കഴിക്കുന്നു എന്നത്. നല്ല ആരോഗ്യത്തിനും ആയുസ്സിനുമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
1. ഓട്സ്
ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു ക്ലാസിക് പ്രഭാത ഭക്ഷണമാണ് ഓട്സ്. പെട്ടെന്ന് നമുക്ക് തയ്യാറാക്കി എടുക്കുകയും ചെയ്യാം. അതുപോലെ, കഴിച്ചാല്‍ ശരീത്തിന് ലഭിക്കുന്നത് നിരവധി ഗുണങ്ങളാണ്. വിറ്റാമിന്‍ ബി, അയേണ്‍, ഫൈബര്‍, മഗ്നീഷ്യം, സിങ്ക്, സെലേനിയം എന്നിവയെല്ലാം ഒരൊറ്റ ആഹാരത്തിസലൂടെ നമ്മളുടെ ശരീരത്തില്‍ എത്തുകയാണ്. അതിനാല്‍ രാവിലെ ആഹാരത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
2. മുട്ട
മിക്കവര്‍ക്കും കഴിക്കാന്‍ ഇഷ്ടമുള്ള ഒന്നാണ് മുട്ട. പ്രോട്ടീന്‍ റിച്ചായിട്ടുള്ള മുട്ട ആഹാരത്തില്‍ ചേര്‍ക്കുന്നത് വളരെ നല്ലതാണ്. രാവിലെതന്നെ മുട്ട പുഴുങ്ങി ഒന്നോ രണ്ടെണ്ണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം ഒപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകമാണ്. പുഴുങ്ങിയത് ഇഷ്ടമില്ലാത്തവര്‍ക്ക് ഓംലറ്റ് ഉണ്ടാക്കി കഴിക്കാവുന്നതാണ്.
3. നല്ല പച്ചക്കറി സാലഡുകള്‍
പ്രഭാത ഭക്ഷണത്തില്‍ നല്ല ഗുണമുള്ള പച്ചക്കറികള്‍ ഉപയോഗിച്ച് സാലഡ് തയ്യാറാക്കി കഴിക്കുന്നത് നല്ലതാണ്. സാലഡ് തയ്യാറാക്കുമ്പോള്‍ ഇതില്‍ നല്ല പച്ചിലകളും അതുപോലെ, പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറികളും ചേര്‍ക്കുന്നത് കൂടുതല്‍ ഗുണം നല്കുന്നവയാണ്. പ്രത്യേകിച്ച് വിറ്റാമിന്സും പ്രോട്ടീനും അടങ്ങിയ പച്ചക്കറികള്‍ ഇതിനായി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം.
4. ധാന്യങ്ങള്‍
ഗോതമ്പ്, റാഗി എന്നിവയെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് ഇവ പൊടിക്കാതെ മുഴുവനോടെ ആഹാരത്തില്‍ ചേര്‍ക്കുകയാണെങ്കില്‍ കൂടുതല്‍ ഗുണം ലഭിക്കുന്നതായിരിക്കും. ഇതില്‍ ധാരാളം നാരുകളും കാര്‍ബ്സും അടങ്ങിയിരിക്കുന്നു. ഇത് നല്ല രീതിയില്‍ ദഹനം നടക്കുന്നതിനും സഹായിക്കും.
5. പഴങ്ങള്‍
പ്രഭാത ഭക്ഷണത്തില്‍ ചേര്‍ക്കാവുന്ന ഏറ്റവും നല്ല ചോയ്സുകളില്‍ ഒന്നാണ് പഴങ്ങള്‍. രാവിലെ തന്നെ വെറും വയറ്റില്‍ പഴങ്ങള്‍ കഴിച്ചാല്‍ പഴങ്ങളുടെ ഗുണങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കും എന്നാണ് പറയുന്നത്. അതിനാല്‍ പഴങ്ങള്‍ രാവിലത്തെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നല്ല ആരോഗ്യം നേടിത്തരുന്നതിന് സഹായിക്കും.
6. ചിയ സീഡ്സ്
ചിയ സീഡ്സ് അടുപ്പിച്ച് കഴിച്ചാല്‍ നല്ല ആരോഗ്യം ലഭിക്കും എന്നാണ്. ഇത് കഴിക്കാന്‍ രുചികരവും അതുപോലെ, ഇത് ഉപയോഗിച്ച് വിവിധതരം സാധനങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കുന്നതുമാണ്. ഇതില്‍ ധാരാളം പ്രോട്ടീന്‍ കണ്ടന്റും അടങ്ങിയിരിക്കുന്നതിനാല്‍ ഷേയ്ക്കിലും സ്മൂത്തിയിലും ചേര്‍ത്ത് കഴിക്കാവുന്നതാണ്.