നല്ല വറ്റല്‍ മുളകും ചുവന്നുള്ളിയും കറിവേപ്പിലയും ഇടിച്ചു ചേര്‍ത്ത മീന്‍ മുളക് ഇടിച്ചതുണ്ടെങ്കില് ഊണിന് വേറൊരു കറിയും വേണ്ട
ചേരുവകള്‍
- നെയ്മീന് കഷണങ്ങള്‍- എട്ടെണ്ണം, (ചെറിയ കഷണങ്ങള്‍)
- ചുവന്നുള്ളി- പതിനഞ്ചെണ്ണം
- വറ്റല്‍ മുളക്- പത്തെണ്ണം
- കറിവേപ്പില- ഒരു തണ്ട്
- മുളകുപൊടി- രണ്ട് ടീസ്പൂണ്‍
- മഞ്ഞള്‍പൊടി- ഒരു ടീസ്പൂണ്‍
- ഉപ്പ്- പാകത്തിന്
- വിനാഗിരി- ഒരു ടീസ്പൂണ്‍
- ഇഞ്ചി, വെളുത്തുള്ളി ചതച്ചത്- ഒരു ടീസ്പൂണ്‍
- വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, വിനാഗിരി, ഇഞ്ചി- വെളുത്തുള്ളി ചതച്ചത് എന്നീ ചേരുവകള്‍ മീനില്‍ നന്നായി പുരട്ടിയ ശേഷം മീന്‍ വറുത്തെടുക്കുക. ചുവന്നുള്ളിയും വറ്റല്‍മുളകും കറിവേപ്പിലയും പച്ചമണം മാറുന്നതുവരെ ചൂടാക്കിയ ശേഷം ചതച്ചെടുക്കാം. ഒരു പാനില്‍ എണ്ണയൊഴിച്ച് നന്നായി ചൂടാകുമ്പോള്‍ ചതച്ചുവച്ച കൂട്ടും വറുത്ത മീനും അതിലിട്ട് യോജിപ്പിക്കാം.
(പ്രജിത്ത്, എക്സിക്യൂട്ടീവ് ഷെഫ്, ദി ഷാപ്പ് റസ്റ്റൊറന്റ്, കോഴിക്കോട്)
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Special fish fry for lunch Meen mulaku idichathu