കാസര്‍കോട്: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ അംഗങ്ങളെ താക്കീത് ചെയ്ത് അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പാര്‍ട്ടിയില്‍ അച്ചടക്കം പ്രധാനമാണെന്നും കോണ്‍ഗ്രസല്ല ബിജെപിയെന്നും സുരേന്ദ്രന് പറഞ്ഞു. ഇത്തരത്തില്‍ അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തില്‍ സുരേന്ദ്രന് സൂചിപ്പിച്ചു.
ഇതിനിടെ ഭാരവാഹി യോഗത്തില്‍ കെ.സുരേന്ദ്രന്റെ രാജി ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രന് സ്ഥാനമൊഴിയണമെന്നാണ് ആവശ്യം. പ്രവര്‍ത്തകര്‍ക്ക് നിലവിലെ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്നും ഭാരാവാഹികള്‍ ചൂണ്ടിക്കാട്ടി.
നേതൃത്വത്തിന്റെ പരാജയമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം. അതിന്റെ ധാര്‍മിക ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു.
കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അന്വേഷണസംഘം നല്കിയ നോട്ടീസിനോടുള്ള സമീപനം, പാര്‍ട്ടിയെ പിടിച്ചുലച്ച സമീപകാല സംഭവങ്ങള്‍, തിരഞ്ഞെടുപ്പ് പരാജയം തുടങ്ങിയവയും ചര്‍ച്ചചെയ്യും.