പേരാവൂർ(കണ്ണൂർ): ചെറുവാഞ്ചേരി പൂവ്വത്തൂർ പാലത്തിന് സമീപം കൊല്ലംകുണ്ട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മാനന്തേരി വണ്ണാത്തിമൂല ചുണ്ടയിൽ ഹൗസിൽ സി.സി. നാജിഷ് (22), പാലക്കൂൽ ഹൗസിൽ പി. മൻസീർ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30-ഓടെയാണ് സംഭവം.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരേയും നാട്ടുകാരാണ് കരക്കെത്തിച്ചത്. ഉടൻ പാട്യം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസാർ -തസ്നി ദമ്പതിമാരുടെ മകനാണ് നാജിഷ്.മട്ടന്നൂരിലെ ജ്വല്ലറി ജീവനക്കാരനാണ്. സഹോദരങ്ങൾ: നകാശ്, നഹിയാൻ.
മഹമ്മൂദ് -ഹാജിറ ദമ്പതിമാരുടെ മകനാണ് മൻസീർ. ഷഷ്ന ഏകസഹോദരിയാണ്. ഏതാനും മാസം മുമ്പാണ് വിദേശത്ത് നിന്നും എത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights:two youth drowned to death in cheruvanchery kannur