തന്നെ കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് മർദ്ദിച്ചതെന്ന് അർജുൻ മൊഴി നൽകി. അർജുനെ ഏഴ് ദിവസം കൂടി കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നാണ് കസ്റ്റംസിന്റെ വാദം.
അർജുൻ ആയങ്കി
ഹൈലൈറ്റ്:
- ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായിരുന്നു
- കൊച്ചിയിലെ കോടതിയിലാണ് മൊഴി നൽകിയത്
- മർദ്ദനം കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയിൽ വെച്ച്
16 ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
ഓഫീസിൽ സിസിടിവി ഉണ്ടായിരുന്നില്ലേ എന്ന് കോടതി ചോദിച്ചു. തന്നെ കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് മർദ്ദിച്ചതെന്ന് അർജുൻ മൊഴി നൽകി. കോടതി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അർജുൻ പരാതി നൽകിയത്.
അർജുന്റെ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞിരുന്നു. അതേസമയം അർജുനെ ഏഴ് ദിവസം കൂടി കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കൂടുതൽ വിവരം ലഭിക്കാൻ അർജുനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ വാദം.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്
സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികളുടെ അനുഭാവിയാണെന്ന് സ്വയം പ്രഖ്യാപിച്ച് യുവാക്കളെ ആകർഷിക്കുന്നതാണ് അർജുന്റെ രീതിയെന്ന് കസ്റ്റംസ് പറയുന്നു. ഈ യുവാക്കളെയാണ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : customs disrobed and manhandled alleges gold smuggling case culprit arjun ayanki
Malayalam News from malayalam.samayam.com, TIL Network