Authored by Samayam Desk | Samayam Malayalam | Updated: 20 Oct 2022, 6:26 pm
പ്ലാസ്മയ്ക്കു പകരം മുസംബി ജ്യൂസ് ഡ്രിപ്പ് ചെയ്തെന്നു ആരോപണം. ഉത്തർപ്രദേശ് പ്രയാഗ്രാജിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്.
ഹൈലൈറ്റ്:
- പ്ലാസ്മയ്ക്കു പകരം മുസംബി ജ്യൂസ് ഡ്രിപ്പ് ചെയ്തുവെന്ന് ആരോപണം.
- സംഭവം ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ
- രോഗി മരിച്ചുവെന്നും ആരോപണം.
ദീപാവലിക്ക് യുപിയിൽ ചാണകം കൊണ്ട് നിർമിച്ച ചിരാതുകൾ തെളിയും, പണിപ്പുരയിൽ തടവുകാർ
പ്രയാഗ്രാജിലെ ജൽവയിലുള്ള ആശുപത്രിക്കെതിരെയാണ് ആരോപണം ഉയരുന്നത്. ആശുപത്രിയിൽ തട്ടിപ്പ് നടക്കുന്നുവെന്നാണ് വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ ആരോപിക്കുന്നത്. അടിയന്തരമായി ബ്ലഡ് പ്ലാസ്മ ആവശ്യമുള്ള രോഗികൾക്ക് മുസംബി ജ്യൂസ് ആണ് വിതരണം ചെയ്യുന്നതെന്നു ബ്ലഡ് പാക്ക് ചൂണ്ടിക്കാട്ടി വീഡിയോയിലുള്ള വ്യക്തി പറയുന്നു. മുസംബി ജ്യൂസിനു സമാനമായ ദ്രാവകമാണ് പാക്കിൽ നിറച്ചിരിക്കുന്നത്. ഇതുമൂലം രോഗി മരിച്ചെന്നും പ്രയാഗ്രാജ് പോലീസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
മട്ടൺ കറിവെക്കണമെന്ന് ഭർത്താവ്, പറ്റില്ലെന്ന് ഭാര്യ; തടസം പിടിക്കാനെത്തിയ അയൽവാസിയെ അടിച്ച് കൊന്നു
വ്യാജ പ്ലാസ്മ വിതരണം ചെയ്തുവെന്ന ആരോപണത്തിതൽ ഉത്തർപ്രദേശ് സർക്കാർ അന്വേഷണത്തിന് നിർദേശം നൽകി. പ്രത്യേക സംഘത്തെ രൂപീകരിച്ചു സംഭവസ്ഥലത്തേക്ക് അയച്ചുവെന്നും മണിക്കൂറുകൾക്കുള്ളിൽ സംഘം റിപ്പോർട്ട് സമർപ്പിക്കുമെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി. പ്ലാസ്മയ്ക്കു പകരം മുസംബി ജ്യൂസ് ആണോ വിതരണം ചെയ്തതെന്നു വ്യക്തത വന്നിട്ടില്ലെന്ന് ഐജി രാകേഷ് സിങ് പറഞ്ഞു.
Read Latest National News and Malayalam News
വി എസിന് ആശംസകളുമായി രാഷ്ട്രീയ കേരളം | VS Achuthanandan |
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക