Edited by Samayam Desk | Samayam Malayalam | Updated: 20 Oct 2022, 6:12 pm
rorschach: റോഷാക്ക് എന്ന വാക്ക് സാധാരണക്കാര്‍ക്ക് പലര്‍ക്കും പുതിയ സിനിമാ എന്ന പേരിലായിരിയ്ക്കും പരിചയം. എന്നാല്‍ ഒരു സിനിമാപ്പേര് എന്നതിനേക്കാളുപരിയായി ഇതിന് അര്‍ത്ഥതലങ്ങള്‍ പലതുണ്ട്.
സൈക്കോളജിക്കല്‍
റോഷാക്ക് ടെസ്റ്റ് എന്ന ഒന്നുണ്ട്. ഒരു സൈക്കോളജിക്കല്‍ പരീക്ഷണമാണ് ഇത്. 1921ല്‍ ഹെര്‍മന്‍ റോഷാര്‍ക്ക് ആണ് ഇത് ആവിഷ്കരിച്ചത്. ഇതാണ് ഇതിന് ആ പേര് വരാന്‍ കാരണവും. ഇൗ ടെസ്റ്റിനായി ഉപയോഗിയ്ക്കുന്ന ഇമേജ് ഇദ്ദേഹം തന്നെ വരച്ചുണ്ടാക്കിയതാണ്. ഈ ഇമേജ് ഉപയോഗിച്ച് ഒരാളുടെ മാനസിക നില, മാനസികമായ പ്രശ്നങ്ങള്‍, ചിന്തകള്‍ എല്ലാം കണ്ടെത്താന്‍ സാധിയ്ക്കും. ഇതിനായി ഉപയോഗിയ്ക്കുന്ന പ്രത്യേക തരം ചിത്രം ലിങ്ക്ബ്ലോട്ട് രീതിയില്‍ തയ്യാറാക്കിയതാണ്. 10 ലിങ്ക്ബ്ലോട്ട് കാര്‍ഡുകള്‍ ഇതിനായി ഉപയോഗിയ്ക്കുന്നു. ഇവയില്‍ ചിലത് കറുപ്പും മറ്റു ചിലത് ചാരനിറവുമായിയിരിയ്ക്കും. ബാക്കിയുള്ളവയില്‍ മററു നിറങ്ങളും. belly fat:ഒരു സ്പൂണ്‍ അയമോദകം കൊണ്ട് വയര്‍ കുറയ്ക്കാം
ടെസ്റ്റ്
മാനസിക പ്രശ്നങ്ങളുള്ള 300 പേരെ പഠിച്ച് അദ്ദേഹം സൈക്കോഡയഗനോസ്റ്റിക് എന്ന പേരില്‍ പുസ്തകവും രചിച്ചു. 5 വയസു മുതല്‍ ഉള്ളവരിലാണ് പൊതുവേ ഈ ടെസ്റ്റ് നടത്തുക. ഇതിന് ഉപയോഗിയ്ക്കുന്ന പ്രത്യേക ചിത്രം ഉപയോഗിച്ച് ഒരാളുടെ മാനസികാവസ്ഥ, വ്യക്തിത്വം, പ്രതികരണം, ഒരു കാര്യത്തോട് എങ്ങനെ പ്രതികരിയ്ക്കുന്നു, കാര്യം ചെയ്യാനുളള കഴിവ് തുടങ്ങിയ ഒരു പിടി കാര്യങ്ങള്‍ വിലയിരുത്തുവാന്‍ സാധിയ്ക്കും.
മാനസിക അസ്വാസ്ഥ്യങ്ങള്‍
ഡിപ്രഷന്, സൈക്കോസിസ്, ഉത്കണ്ഠ തുടങ്ങിയ പല കാര്യങ്ങളും ഇതിലൂടെ തിരിച്ചറിയാം. സ്കീസോഫീനിയ പോലുള്ള മാനസിക അസ്വാസ്ഥ്യങ്ങള്‍ കണ്ടെത്താനും റോഷാക്ക് ടെസ്റ്റ് ഉപയോഗിച്ചു വരുന്നു. ഇതില്‍ എത്ര സ്കോര്‍ നേടുന്നു എന്നതിന് അനുസരിച്ചാണ് അവസാനം ഒരാളെക്കുറിച്ചുള്ള വിലയിരുത്തല്‍ വരുന്നതും. ഒരാളുടെ ചിന്താഗതിയിലെ വ്യത്യാസങ്ങളും വൈകല്യങ്ങളും സൈക്കോളജിക്കല്‍ പ്രശ്നങ്ങളുമെല്ലാം തന്നെ ഇതിലൂടെ കണ്ടെത്താം.
സ്കീസോഫീനിയ
സ്കീസോഫീനിയ (schizophrenia )ഉള്ളവര്‍ ഈ ടെസ്റ്റില്‍ മറ്റ് പ്രശ്നങ്ങളുള്ളവരില്‍ നിന്നും വ്യത്യസ്തമായ സമീപനം പുലര്‍ത്തുന്നതായി ഇത് ആവിഷ്കരിച്ച് ഹെര്‍മാന്‍ കണ്ടെത്തിയിിരുന്നു. അതായത് ഇതില്‍ കാണുന്ന ലിങ്ക് ബ്ലോട്ടുകളോടുള്ള സമീപനം. ഇതിനാല്‍ തന്നെ ഇതിലെ ലിങ്ക് ബ്ലോട്ടുകള്‍ വ്യത്യസ്ത മാനസിക പ്രശ്നങ്ങള്‍ ഉള്ളവരെ കണ്ടെത്താനും ഉപകരിയ്ക്കുന്നു. കാരണം ഓരോരോ പ്രശ്നങ്ങളുള്ളവര്‍, അതായത് സൈക്കോളജിക്കല്‍ പ്രശ്നങ്ങളുള്ളവര്‍ പല തരത്തിലായിരിയ്ക്കും ഇതിനോട് പ്രതികരിയ്ക്കുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക