Edited by Samayam Desk | Samayam Malayalam | Updated: 20 Oct 2022, 1:49 pm
nose pin: സ്ത്രീകള്‍ മൂക്കു കുത്തുന്നത് വെറും അലങ്കാരത്തിന് വേണ്ടി മാത്രമല്ല, ഇതിന് വിശദീകരണം നല്കുന്ന സയന്‍സുമുണ്ട്.
ആയുര്‍വേദ പ്രകാരം
ആയുര്‍വേദ പ്രകാരം മനുഷ്യശരീരത്തിന്റെ നാഡികളില്‍ സമ്മര്ദമേല്ക്കുന്നത്, ഏല്‍പ്പിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്കുന്നുവെന്നതാണ് പറയപ്പെടുന്നത്. സ്ത്രീകളുടെ മൂക്കുത്തിയുടെ കാര്യത്തിനും ഇതേ ശാസ്ത്രമാണ് വിശദീകരിയ്ക്കപ്പെടുന്നത്. സ്ത്രീകളില്‍ മൂക്ക് കുത്തുമ്പോള്‍ ഈ ഭാഗത്തെ നാഡിയില്‍ സമ്മര്ദമേല്ക്കുന്നു. ഇത് പ്രസവം എളുപ്പമാക്കുന്നു, പ്രസവ വേദന കുറയ്ക്കുന്നു.
ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട നാഡി
ഇത്തരത്തിലെ ഈ നാഡി സ്ത്രീയുടെ മൂക്കിന്റെ ഇടതുവശത്താണ് ഉള്ളത്. അതായത് ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട നാഡി. ഇത് യൂട്രസുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതാണ് കാരണമായി പറയുന്നത്. ഇതിനാല്‍ തന്നെ ഇടം മൂക്ക് വേണം കുത്തുവാന്‍. ഇത് ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട നാഡിയെ ഉദ്ദീപിപ്പിയ്ക്കുന്നു. ഇത് ആര്‍ത്തവവേദന കുറയ്ക്കാന്‍, പ്രസവ വേദന കുറയ്ക്കാന്‍ എല്ലാം തന്നെ സഹായിക്കുന്നു. ഇതു കൊണ്ടാണ് വിവാഹശേഷം ഇടം മൂക്ക് കുത്തുന്നത്.
വിവാഹശേഷം
വിവാഹശേഷം തന്നെ മൂക്ക് കുത്തുന്നതിന് വേറെ വശമുണ്ട്. ഇത് യൂട്രസിനെ ശക്തിപ്പെടുത്തുന്നു. നാഡിയുമായി വഴി തന്നെ. പ്രത്യുല്പാദന ആരോഗ്യത്തേയും ഇത് സഹായിക്കുന്നു. പ്രത്യുല്പാദന ആരോഗ്യം നന്നാക്കുന്നു. വിവാഹത്തിന് മുന്‍പ് മൂക്കു കുത്തുന്നത് ആര്‍ത്തവ വേദനകള്‍ക്കും ആര്‍ത്തവ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ്. മൂക്കിന്റെ ആ ഭാഗവുമായി ബന്ധപ്പെട്ട് ധാരാളം നാഡികള്‍ സംഗമിയ്ക്കുന്നു. ഇതു പോലെ മൂക്കിന്റെ ഇടംഭാഗം സ്ത്രീയുടെ പ്രത്യുല്പാദന അവയവങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുകയും ചെയ്യുന്നു.
മൂക്കു കുത്തുമ്പോള്‍
പലയിടത്തും വിവാഹത്തോട് അനുബന്ധിച്ച് മൂക്ക് കുത്തുന്നതിന്റെ കാരണം തന്നെ ഇതാണ്. എന്നാല്‍ ഇത്തരത്തില്‍ മൂക്കു കുത്തുമ്പോള്‍ ഗുണം ലഭിയ്ക്കണമെങ്കിലും ദോഷം വരാതിരിയ്ക്കണമെങ്കിലും മൂക്കു കുത്തുന്നത് കൃത്യമായി തന്നെ ചെയ്യണം. അതായത് നാഡികള്‍ക്ക് മുറിവേല്ക്കാത്ത രീതിയില്‍. അല്ലാത്ത പക്ഷം ഗുണത്തേക്കാള്‍ ദോഷമേ വരുത്തൂവെന്നും ആയുര്‍വേദം വിവരിയ്ക്കുന്നു. ഇതു പോലെ തന്നെ മൂക്കിന്റെ ഇടത് വശമാണ് കുത്തേണ്ടത്. ഇടതു വശത്താണ് പ്രസ്തുത നാഡികളുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളുള്ളത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക