കർണാടകയിൽ നിന്നുള്ള ഖാർഗെയും ശശി തരൂരും തമ്മിൽ നടന്ന മത്സരത്തിൽ 7897 വോട്ടുകളാണ് ഖാർഗെ നേടിയത്. 1072 വോട്ടുകളാണ് തരൂരിന് നേടാനായത്. 416 വോട്ടുകൾ അസാധുവായി മാറുകയും ചെയ്തിരുന്നു. കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഖാർഗെ ചുമതലയേറ്റെടുത്ത ശേഷമുള്ള കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം എപ്പോഴാണെന്ന് അറിയിച്ചിട്ടില്ല. 9000ത്തിലധികം കോൺഗ്രസ് പ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തിയത്.
‘പ്ലാസ്മയ്ക്ക് പകരം നൽകിയത് മുസംബി ജ്യൂസ്, ഡ്രിപ്പ് ചെയ്ത രോഗി മരിച്ചു’; അന്വേഷണം
ജനാധിപത്യമെന്ന് അഭിനയിക്കുന്ന ജനാധിപത്യത്തെ ആക്രമിക്കുന്ന ശക്തികളോട് നമുക്ക് പോരാടണമെന്നും ഫാസിസ്റ്റ് ശക്തികളോടാണ് നമ്മുടെ പോരാട്ടമെന്നും വിജയശേഷം ഖാർഗെ പറഞ്ഞു. സംസ്ഥാന, ദേശീയ തലങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ഖാർഗെയുടെ പ്രധാനലക്ഷ്യം. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിനും സച്ചിൻ പൈലറ്റിനുമിടയിൽ ശക്തമായി തുടരുന്ന തർക്കം പരിഹരിക്കുക എന്നതാണ് ഖാർഗെക്ക് മുന്നിലുള്ള ആദ്യ ദൗത്യം.
അതിനിടെ, മല്ലികാർജുൻ ഖാർഗെ ഗാന്ധി കുടുംബത്തിന്റെ നോമിനിയാണെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. ഖാർഗെക്ക് പിസിസികൾ വലിയ പിന്തുണയും സ്വീകരണവും നൽകുന്നുവെന്നും തനിക്ക് എവിടെയും പിസിസി അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച പോലും നടത്താൻ സാധിക്കുന്നില്ലെന്നും ശശി തരൂർ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വിമർശനം ഉയർത്തിയിരുന്നു. തനിക്ക് ലഭിച്ച വോട്ടർ പട്ടിക പൂർണമല്ലെന്നും പിഴവുകൾ ഉണ്ടെന്നും തരൂർ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ തരൂരിന്റെ ആരോപണങ്ങൾ എല്ലാം കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി തള്ളിയിരുന്നു.
Read Latest National News and Malayalam News
വിഎസിന് ജന്മദിനാശംസകളുമായി പിണറായി