Nilin Mathews |
Samayam Malayalam | Updated: 20 Oct 2022, 10:21 pm
തെരഞ്ഞെടുപ്പിൽ മത്സരിച്ച മല്ലികാർജുൻ ഖാർഗെക്കും ശശി തരൂരിനും ഒരേ വോട്ടർ പട്ടികയാണ് നൽകിയതെന്ന് മധുസൂദനൻ മിസ്ത്രി പറഞ്ഞു. പട്ടികയിൽ താൻ തൃപ്തനാണെന്ന് തരൂർ മറുപടി നല്‍കിയിരുന്നെന്നും മിസ്ത്രി കൂട്ടിച്ചേർത്തു
ഹൈലൈറ്റ്:
- മാധ്യമങ്ങൾക്ക് മുന്നിൽ തരൂർ തങ്ങളെ കുറ്റപ്പെടുത്തുകയാണെന്ന് മിസ്ത്രി
- സമിതിക്ക് നൽകിയ കത്ത് ചോർന്നതാണെന്ന് ശശി തരൂർ ആരോപിച്ചു
- ശശി തരൂരിനെതിരെ രൂക്ഷ വിമർശനം
തെരഞ്ഞെടുപ്പിൽ മത്സരിച്ച മല്ലികാർജുൻ ഖാർഗെക്കും ശശി തരൂരിനും ഒരേ വോട്ടർ പട്ടികയാണ് നൽകിയതെന്ന് മധുസൂദനൻ മിസ്ത്രി പറഞ്ഞു. പട്ടികയിൽ താൻ തൃപ്തനാണെന്ന് തരൂർ മറുപടി നല്‍കിയിരുന്നെന്നും മിസ്ത്രി പറഞ്ഞു. ഉന്നയിച്ച പരാതികൾ സമിതി അംഗീകരിച്ചതിൽ തൃപ്തി പ്രകടിപ്പിച്ച ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ തരൂർ തങ്ങളെ കുറ്റപ്പെടുത്തുകയാണെന്ന് മിസ്ത്രി പറഞ്ഞു. താൻ സമിതിക്ക് നൽകിയ കത്ത് ചോർന്നതാണെന്ന് ശശി തരൂർ ആരോപിച്ചിരുന്നു.
Also Read: ‘പ്ലാസ്മയ്ക്ക് പകരം നൽകിയത് മുസംബി ജ്യൂസ്, ഡ്രിപ്പ് ചെയ്ത രോഗി മരിച്ചു’; അന്വേഷണം
തരൂർ നൽകിയ പരാതികൾ സ്വീകരിച്ചിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ഗൂഢാലോചന നടത്തുന്നുവെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞെന്നും മിസ്ത്രി പറഞ്ഞു. തങ്ങളുടെ മുന്നിൽ ശശി തരൂരിന് ഒരു മുഖവും മാധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖവുമാണെന്നും മിസ്ത്രി കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ ബാലറ്റുകൾ സീൽ ചെയ്തതിൽ തരൂർ വിമർശനം ഉന്നയിച്ചിരുന്നു. അവിടെ നിന്നുള്ള വോട്ടുകൾ എണ്ണരുതെന്ന് തരൂർ ഉന്നയിച്ച ആവശ്യം സമിതി തള്ളിയിരുന്നു. ശശി തരൂർ ഉന്നയിച്ച പരാതികളിൽ മറുപടി നൽകിയിട്ടുണ്ടെന്നാണ് സമിതിയുടെ വാദം.
Read Latest National News and Malayalam News
ഐങ്കൊമ്പ് ബസ് അപകടം… അറിയാക്കഥകൾ ഏറെ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക