കൊച്ചി : മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ എഴുതിയ മദനോത്സവത്തിന്റെ ഷൂട്ടിംഗ് കാഞ്ഞങ്ങാട് ആരംഭിച്ചു. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥ് ആണ് മദനോത്സവത്തിന്റെ സംവിധാനം . ബളാൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ തൃക്കരിപ്പൂർ എം എൽ എ എം. രാജഗോപാലൻ മുഖ്യാതിഥി ആയ ചടങ്ങിൽ നിർമ്മാതാക്കളായ അജിത് വിനയകാ ഫിലിംസിന്റെ ഉടമ വിനായക അജിത് സ്വിച്ച് ഓൺ കർമം നിർവ്വഹിച്ചു. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യ ക്ലാപ്പടിച്ചു.
സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണന്, ഭാമ അരുണ്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. വളരെ രസകരമായ സോങ് ടീസറിലൂടെയാണ് മലയാള സിനിമയിൽ വീണ്ടും മദനോത്സവം എത്തിയത്. സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങൾ പങ്കുവച്ച ചിത്രത്തിലെ “കാണാ ദൂരത്താണോ ” എന്ന സോങ് ടീസറിനു വൻ സ്വീകാര്യതയാണ് ലഭിച്ചത്.
കഥ ഇ.സന്തോഷ് കുമാർ, ക്യാമറ: ഷെഹ്നാദ് ജലാൽ, ക്രിയേറ്റിവ് പ്രൊഡ്യൂസർ ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, എഡിറ്റർ വിവേക് ഹർഷൻ, സംഗീതം ക്രിസ്റ്റോ സേവിയർ, ലിറിക്സ് വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം: മെൽവി.ജെ, മേക്കപ്പ്: ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ അഭിലാഷ് എം.യു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ അറപ്പിരി വരയൻ, പി ആർ ഓ പ്രതീഷ് ശേഖർ തുടങ്ങിയവരാണ് മദനോത്സവത്തിന്റെ അണിയറ പ്രവർത്തകർ .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..