Also Read: ഖത്തറിന് ചൈനയുടെ സമ്മാനം; രണ്ട് ഭീമന് പാണ്ടകള്‍ ദോഹയിലെത്തി
സര്‍ക്കാര്‍ ഗതാഗത സംവിധാനങ്ങളില്‍ 50 ശതമാനം ഇളവ്, പൊതുസ്ഥാപനങ്ങളുടെയും സൗകര്യങ്ങളുടെയും പാര്‍ക്കിംഗുകളിലേക്കുള്ള പ്രവേശനം, വികലാംഗര്‍ക്കുള്ള പാര്‍ക്കിംഗുകളില്‍ ഒരുവിധ നിയന്ത്രണങ്ങളും കൂടാതെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം അടക്കമുള്ള ഇളവുകളും ആനുകൂല്യങ്ങളും തസ്ഹീലാത്ത് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. ഓട്ടിസം ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും മുന്‍ഗണന, പൊതുസ്ഥലങ്ങളില്‍ സഞ്ചാരത്തിന് മുന്‍ഗണന എന്നിവയും തസ്ഹീലാത്ത് കാര്‍ഡുകള്‍ വഴി സ്വന്തമാക്കാം.
Also Read: വാണിജ്യ സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; കുവൈറ്റിൽ കട തകർന്നു
ടിക്കറ്റ് ഡിസ്കൗണ്ട് കാര്‍ഡ്, തസ്ഹീലാത്ത് ട്രാഫിക് പാര്‍ക്കിംഗ് കാര്‍ഡ്, ഓട്ടിസം കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒരു കാര്‍ഡ് കൈവശമുള്ളവര്‍ പുതിയ തസ്ഹീലാത്ത് കാര്‍ഡിന് വീണ്ടും അപേക്ഷിക്കേണ്ടതില്ല. പകരം ആ കാര്‍ഡ് തന്നെ ഉപയോഗിച്ചാല്‍ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. നിലവില്‍ ഈ കാര്‍ഡുകള്‍ ലഭിക്കാത്തവര്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇ-സര്‍വീസസ് ലിങ്ക് വഴി (https://eservices.mlsd.gov.sa/) തസ്ഹീലാത്ത് കാര്‍ഡ് നേടാന്‍ സാധിക്കും.
Read Latest Gulf News and Malayalam News
സാന്ത്വനത്തിൽ കളിചിരികൾ തിരിച്ചെത്തുന്നു | Santhwanam | santhwanam promo