Sumayya P |
Samayam Malayalam | Updated: 21 Oct 2022, 10:12 am
മക്കയിലെ താമസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്
സ്വകാര്യ ഉംറ ഗ്രൂപ്പായ സഹാറയിലാണ് ഇദ്ദേഹം ഉംറക്കായി എത്തിയത്. മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരില്ല. മക്കയിൽ ഖബറടക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഖബറടക്കുന്നത് വേണ്ടിയുള്ള നടപടി ക്രമങ്ങൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ആണ് ആവശ്യമായ പ്രവർത്തനങ്ങൾ നടക്കുന്നത്.
Also Read: മലയാളികൾക്ക് ആശ്വാസം; കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ദുബായിൽ നിന്നും കേരളത്തിലേക്ക്
കഴിഞ്ഞ ദിവസം ഇതുപോലെ തന്നെ ഉംറ വിസയിൽ മക്കയിലെത്തിയ ഒരു മലയാളി കൂടി മരിച്ചിരുന്നു. മലപ്പുറം എടപ്പാൾ പെരുമ്പറമ്പ് മഹല്ലിൽ വൈദ്യർ പടിയിൽ താമസിക്കുന്ന മരയങ്ങാട്ട് കുഞ്ഞാപ്പുട്ടി ആണ് കഴിഞ്ഞ ദിവസം മരിച്ച മലയാളി. ഭാര്യക്കൊപ്പം ഉംറക്ക് എത്തിയതായിരുന്നു. മൃതദേഹം മക്കയിൽ തന്നെ ഖബറക്കാൻ തന്നെയാണ് ബന്ധുക്കൾ തീരുമാനിച്ചത്.
Read Latest Gulf News and Malayalam News
ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല’: എല്‍ദോസ് കുന്നപ്പിള്ളില്‍ വീട്ടില്‍ തിരിച്ചെത്തി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക