വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഡോക്ടർ ദമ്പതികൾ മരിച്ച നിലയിൽ, ഷോക്കേറ്റതെന്ന് നിഗമനം
ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയ പ്രതികൾ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ വീഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ദമ്പതികൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഹോട്ടൽ ജീവനക്കാർക്ക് സംഘവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായത്.
ജയിൽ മോചിതനായ ബിജെപി പ്രവർത്തകന് പൂ മാലയിട്ട് സ്വീകരണം; തടവിലായത് യുവതിയെ അധിക്ഷേപിച്ച കേസിൽ
ഒയോ റൂംസ് ലിസ്റ്റ് ചെയ്തിട്ടുള്ള ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതികൾ ഹോട്ടൽ മുറികൾ ബുക്ക് ചെയ്ത ശേഷം ഒളിക്യാമറ സ്ഥാപിച്ച ശേഷം റൂം വെക്കേറ്റ് ചെയ്യും. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇതേ മുറി വീണ്ടും ബുക്ക് ചെയ്ത ശേഷം ക്യാമറ തിരികെ എടുക്കുകയും വീഡിയോയിൽ ഉൾപ്പെട്ടവരെ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്യുന്നതായിരുന്നു രീതി.
പ്രതികളായ വിഷ്ണുവും അബ്ദുൾ വഹാവും ദമ്പതികളുടെ ഫോണിലേക്ക് വീഡിയോകൾ അയയ്ക്കുകയും അവരിൽ നിന്ന് പണം ആവശ്യപ്പെടുകയും തുക നൽകിയില്ലെങ്കിൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സാദ് മിയാൻ ഖാൻ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി. പണം തട്ടിയെടുക്കുന്നതിനായി മറ്റ് വ്യക്തികളുടെ പേരിൽ അക്കൗണ്ട് രജിസ്റ്റർ ചെയ്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാഹ മോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ ജീവനൊടുക്കി യുവതി; ഭർത്താവ് അറസ്റ്റിൽ
11 ലാപ്ടോപ്പുകൾ, 21 മൊബൈലുകൾ, 22 എടിഎം കാർഡുകൾ, ഒരു പാൻ കാർഡ്, ഒരു ആധാർ കാർഡ്, വ്യാജ രേഖകൾ, സിം കാർഡ് എന്നിവ റെയ്ഡിൽ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. സംഘത്തിന് രാജ്യത്തുടനീളം പ്രവർത്തനമുണ്ടെന്ന് റിപ്പോർട്ട് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഘത്തിലെ ഒരാൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
Read Latest Kerala News and Malayalam News
വിഷ്ണുവിന് നീതി ആവശ്യപ്പെട്ട് ആർമിയുടെ പേജിൽ മലയാളികൾ