ഈ മാസം 13 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ പരിശോധനകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 17,114 പേര് അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ സേനകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസാത്ത്) ചേര്‍ന്നായിരുന്നു പരിശോധനകള്‍ നടത്തിയതെന്നും വരും ദിനങ്ങളില്‍ സംയുക്ത പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സൗദി സുരക്ഷാ ഏജന്‍സികള്‍ റെയ്ഡുകള്‍ നടത്തിയത്.
ഉംറ തീര്‍ത്ഥാടനം; ഏത് അന്താരാഷ്ട്ര വിമാനത്താവളം വഴിയും രാജ്യത്ത് പ്രവേശിക്കുകയും തിരിച്ചു പോവുകയും ചെയ്യാം
താമസ നിയമങ്ങള്‍ അഥവാ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച് സൗദിയില്‍ താമസിച്ചതിനാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ പിടിയിലായത്. 9,346 പേരാണ് ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 4,980 പേര് അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 2,788 പേര് തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും പിടിയിലായി. നിയമ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെ 600 പേരെയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ വച്ച് രക്ഷാസേന അറസ്റ്റ് ചെയ്തത്. ഇവരില്‍ 69 ശതമാനം പേര് എത്യോപ്യക്കാരും 28 ശതമാനം പേര് യമനികളും ബാക്കി മൂന്നു ശതമാനം പേര് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാന്‍ ശ്രമിക്കവെ 73 പേരെയും അതിര്‍ത്തി രക്ഷാ സേന അറസ്റ്റ് ചെയ്തു. അനധികൃത താമസക്കാര്‍ക്ക് അഭയം നല്‍കുകയും യാത്രാസൗകര്യം ഒരുക്കുകയും ചെയ്ത 16 പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.
പക്ഷാഘാതം ബാധിച്ചു കിടപ്പിലായിരുന്ന മലപ്പുറം സ്വദേശി റിയാദിൽ നിന്നും നാട്ടിലേക്ക്
വിവിധ നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട 52,784 പേര് നിയമ നടപടികള്‍ കാത്തുകഴിയുന്നതായും അധികൃതര്‍ അറിയിച്ചു. അവരില്‍ 48,788 പേര് പുരുഷന്മാരും 3,996 പേര് സ്ത്രീകളുമാണ്. 42,602 പേരുടെ കേസുകള്‍ നാട്ടിലേക്കുള്ള താമസ രേഖകള്‍ ശരിപ്പെടുത്തുന്നതിനായി അവരവരുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്. 9132 പേരെ ഒരാഴ്ചയ്ക്കകം നാടുകടത്തി. 2411 പേര് നാടുകടത്തപ്പെടാനായി കാത്തിരിക്കുന്നതായും അധികൃതര്‍ അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇവരെ താമസിപ്പിച്ച കെട്ടിടങ്ങളും സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടുകയും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഉംറ നിർവഹിക്കാനെത്തി; മലയാളി മക്കയിൽ നിര്യാതനായി
Read Latest Gulf Newsand Malayalam News
ശക്തമായ നിലപാടുകൾ കൈകൊള്ളേണ്ട സമയം അതിക്രമിച്ചു…!