റിയാദ്> എക്സിറ്റ് ഏഴ് അൽവാദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കന്യാകുമാരി മൂവോട്ടുകോണം സ്വദേശി അജിത് സഹദേവൻ (45) താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതശരീരം സുമേഷി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ നാലു വർഷമായി അജിത് റിയാദിൽ ജോലി ചെയ്തുവരുകയായിരുന്നു.
വിലവങ്കോട് മൂത്തോട്ട്കോണം സഹദേവൻ സുധ ദമ്പതികളുടെ മകനാണ്. ഭാര്യ: സോണി. തിരുവനന്തപുരം വെള്ളറട സ്വദേശികളായിരുന്ന കുടുംബം കന്യാകുമാരിയിലേക്ക് താമസം മാറുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..