അബുദാബി> അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (സെഹ) ഭാഗമായ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി തൈറോയിഡ് രോഗത്തിന് ലേസർ അബ്ലേഷൻ ചികിത്സാ രീതി നടപ്പിലാക്കി. 48 വയസ്സുള്ള ഒരു സ്ത്രീയിലാണ് തൈറോയ്ഡ് നൊഡ്യൂളുകളുടെ ലേസർ അബ്ലേഷൻ വിജയകരമായി നടത്തിയത്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ഒഴിവാക്കാൻ രോഗിയെ സഹായിക്കുകയും സാധാരണ മെറ്റബോളിസം നിലനിർത്താൻ മരുന്നുകളെ ആജീവനാന്തം ആശ്രയിക്കുന്നതിൽ നിന്ന് രോഗിയെ സംരക്ഷിക്കുകയും ചെയ്യുന്നതിന് ഈ ചികിത്സാരീതിയിലൂടെ കഴിയും.
പാൽപബിൾ തൈറോയ്ഡ് നോഡ്യൂളുകൾ ജനസംഖ്യയുടെ 4 മുതൽ 7 ശതമാനം വരെ (10 മുതൽ 18 ദശലക്ഷം ആളുകൾ വരെ) കാണപ്പെടുന്നു. ഒരു തൈറോയ്ഡ് നോഡ്യൂൾ എന്നത് തൈറോയ്ഡ് ഗ്രന്ഥിയിൽ സാധാരണ രൂപത്തിലുള്ള ഒരു സ്പഷ്ടമായ വീക്കമാണ്. എന്നാൽ 5 ശതമാനം പാൽപബിൾ നോഡ്യൂളുകൾ ക്യാൻസർ നോഡ്യൂളുകളാണ്. തൈറോയ്ഡ് നോഡ്യൂളുകൾ ശ്വാസോച്ഛ്വാസത്തിനും, ഭക്ഷണം കഴിക്കുന്നതിനും, കഴുത്തിനും ശരീരത്തിനും അസ്വസ്ഥതയും, ബുദ്ധിമുട്ടും ഉണ്ടാക്കും.
രോഗലക്ഷണങ്ങളായ തൈറോയ്ഡ് നോഡ്യൂളുകളുടെ വലിപ്പം കുറയ്ക്കുന്നതിനുള്ള ചികിത്സാരീതിയാണ് ലേസർ അബ്ലേഷൻ തെറാപ്പി. രോഗി ബോധാവസ്ഥയിലായിരിക്കുമ്പോൾ, ലോക്കൽ അനസ്തേഷ്യയിൽ ഈ ചികിത്സ നടപ്പിലാക്കാനാകും. 1 മില്ലിമീറ്ററിൽ താഴെ വ്യാസമുള്ള ഒരു നേർത്ത സൂചി, അൾട്രാസൗണ്ട് മാർഗ്ഗനിർദ്ദേശത്തിൽ തൈറോയ്ഡ് നോഡ്യൂളിലേക്ക് പ്രവേശിപ്പിച്ചാണ് ചികിത്സ നടപ്പിലാക്കുന്നത്. കൂടാതെ, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ പൂർണ്ണമായും മാറ്റിസ്ഥാപിക്കാൻ കഴിയാത്ത, തൈറോയ്ഡ് ഗ്രന്ഥി ഭാഗികമായോ പൂർണ്ണമായോ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ കഴിയാത്ത രോഗികൾക്ക് ഈ നടപടിക്രമം അനുയോജ്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..