ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കാറുണ്ടോ? എങ്കിൽ ഇത് ആഗ്രഹത്തിൽ മാത്രമായി ഒതുക്കേണ്ട. മുടി വളരാൻ സഹായിക്കുന്ന നാല് പ്രകൃതിദത്ത ചേരുവകൾ പരിചയപ്പെടാം. ഇവ നാലും പല രീതിയിൽ മുടിയിൽ പ്രയോഗിക്കാം.
മുടി വളരാൻ 4 ചേരുവകൾ
ഹൈലൈറ്റ്:
- മുടി നീട്ടി വളർത്തുന്നത് ഒരിക്കലും ഔട്ട് ഓഫ് ഫാഷൻ ആകില്ല.
- മുടി വേഗത്തിൽ വളരാൻ സഹായിക്കുന്ന നാല് പ്രകൃതിദത്ത ചേരുവകളും അവ ഉപയോഗിക്കേണ്ട രീതിയും.
എന്നാൽ ഫലപ്രദമായ കുറച്ച് പ്രകൃതിദത്ത പരിഹാരങ്ങൾ ഉപയോഗിച്ച്, ഏത് കഠിനവുമായ മുടിയുടെ പ്രശ്നങ്ങളെ നേരിടാനും നിങ്ങൾക്ക് കഴിയും. മുടി വളരാൻ സഹായിക്കുന്ന നാല് ചേരുവകൾ പരിചയപ്പെടാം. ഓരോന്നും ഉപയോഗിക്കാനുമുണ്ട് പല വഴികൾ.
ഉള്ളി നീര്
ഉള്ളി നീര് പുരട്ടുക – ഇടത്തരം വലിപ്പമുള്ള ഉള്ളിയിൽ നിന്ന് തൊലി നീക്കം ചെയ്ത് ചെറിയ കഷണങ്ങളായി മുറിക്കുക. ഈ കഷ്ണങ്ങൾ ഒരു ബ്ലെൻഡറിൽ ഇട്ട് അടിച്ചെടുത്ത്, ജ്യൂസ് വേർതിരിച്ചെടുക്കാൻ ശരിയായി പിഴിഞ്ഞ ശേഷം, നീര് ഒരു പാത്രത്തിൽ ശേഖരിക്കുക. ഈ നീര് ശിരോചർമ്മത്തിൽ നേരിട്ട് പുരട്ടി മസാജ് ചെയ്ത് 30 മിനിറ്റ് നേരം വയ്ക്കുക. ഇത് കഴുകിക്കളയാൻ ഒരു ഷാംപൂ ഉപയോഗിക്കുക. ആഴ്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുക.
വെളിച്ചെണ്ണയും ഉള്ളി നീരും – രണ്ട് ടേബിൾ സ്പൂൺ വീതം ഉള്ളി നീരും വെളിച്ചെണ്ണയും ചേർത്ത് ഇളക്കുക. ഈ മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ തലയിൽ കുറച്ച് മിനിറ്റ് നേരം മസാജ് ചെയ്യുക. ഇത് മറ്റൊരു 30 മിനിറ്റ് നേരം വച്ചതിനു ശേഷം, മിതമായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടു തവണ വീണ്ടും പ്രയോഗിക്കുക.
ഉള്ളി നീര് കൊണ്ട് മുടി കഴുകാം – ഒരു ഇടത്തരം വലിപ്പമുള്ള സവാളയെ രണ്ട് ഭാഗങ്ങളായി മുറിക്കുക. രണ്ട് ഭാഗങ്ങളും അരച്ച് സവാളയിൽ നിന്ന് ജ്യൂസ് വേർതിരിച്ചെടുക്കുക. ഒരു പാത്രം വെള്ളത്തിൽ സവാള ജ്യൂസ് ചേർക്കുക. ഷാമ്പൂ ഉപയോഗിച്ച് മുടി നന്നായി കഴുകിയ ശേഷം ഈ ഉള്ളി നീര് ചേർത്ത വെള്ളം ഉപയോഗിച്ച് മുടി വീണ്ടും കഴുകുക. നിങ്ങളുടെ മുടി ഷാംപൂ ചെയ്യുമ്പോഴെല്ലാം ഇത് ആവർത്തിക്കുക.
എണ്ണമയമുള്ള ചർമ്മത്തെ പരിപാലിക്കുമ്പോൾ അറിയേണ്ടതെല്ലാം
ഗ്രീൻ ടീ
ഗ്രീൻ ടീ കൊണ്ട് മുടി കഴുകുക – ഗ്രീൻ ടീ തയ്യാറാക്കി, അത് തണുപ്പിക്കാൻ അനുവദിക്കുക. നിങ്ങളുടെ മുടി പതിവു പോലെ ഷാമ്പൂ ചെയ്ത് വെള്ളം ഉപയോഗിച്ച് കഴുകുക. ശേഷം, നിങ്ങളുടെ തലയിൽ ഗ്രീൻ ടീ ഒഴിക്കുക, ഇത് ഉപയോഗിച്ച് ശിരോചർമ്മം ഉൾപ്പടെ കഴുകുന്നു എന്ന് ഉറപ്പാക്കുക. വിരൽത്തുമ്പുകൾ ഉപയോഗിച്ച് തലയിൽ കുറച്ച് മിനിറ്റ് നേരം മസാജ് ചെയ്യുക. മറ്റൊരു 10 മിനിറ്റ് വച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ തല കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പ്രക്രിയ ആവർത്തിക്കുക.
മുട്ടയും ഗ്രീൻ ടീയും – കുറച്ച് ഗ്രീൻ ടീ തയ്യാറാക്കുക. അതിന്റെ ചൂടാറുവാൻ വയ്ക്കുക. മറ്റൊരു പാത്രത്തിൽ, രണ്ട് മുട്ട പൊട്ടിച്ച് അടിക്കുക. ഗ്രീൻ ടീയിൽ ഈ അടിച്ച മുട്ട ചേർത്ത് ഇളക്കുക. ഈ മിശ്രിതം ശിരോചർമ്മത്തിലും തലമുടിയിലും പുരട്ടി വൃത്താകൃതിയിലുള്ള ചലനങ്ങളിൽ വിരൽ കൊണ്ട് മസാജ് ചെയ്യുക. 30-40 മിനിറ്റ് വച്ചതിനു ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് ആഴ്ചയിൽ രണ്ടുതവണ ആവർത്തിക്കുക.
തേൻ, വെളിച്ചെണ്ണ, ഗ്രീൻ ടീ – ഒരു കപ്പ് ഗ്രീൻ ടീ തയ്യാറാക്കിയ ശേഷം തണുക്കാൻ അനുവദിക്കുക. അതിനു ശേഷം, അതിൽ ഒരു ടേബിൾ സ്പൂൺ വീതം തേനും വെളിച്ചെണ്ണയും ചേർക്കുക. എല്ലാ ചേരുവകളും ചേർത്ത് ശിരോചർമ്മത്തിലും മുടിയിലും പുരട്ടുക. തലയിൽ കുറച്ച് മിനിറ്റ് നേരം മസാജ് ചെയ്യുക, എന്നിട്ട് 30-40 മിനിറ്റ് നേരം വയ്ക്കുക. മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് വീണ്ടും പ്രയോഗിക്കുക.
തേങ്ങാപ്പാൽ
തേങ്ങാപ്പാൽ പുരട്ടുക – കുറച്ച് തേങ്ങാപ്പാൽ എടുത്ത് കട്ടിയാകുന്നത് വരെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ഒരു രാത്രീ മുഴുവൻ വെക്കാം. പിറ്റേന്ന് രാവിലെ അത് ഫ്രിഡ്ജിൽ നിന്ന് പുറത്തെടുക്കുക. നിങ്ങളുടെ മുടി നനച്ച് കട്ടിയുള്ള തേങ്ങാപ്പാൽ നനഞ്ഞ മുടിയിലും ശിരോചർമ്മത്തിലും പുരട്ടുക. ഇത് ഒരു മണിക്കൂർ നേരം വയ്ക്കുക. ശേഷം, മൃദുവായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീണ്ടും പ്രയോഗിക്കുക.
ഉരുളക്കിഴങ്ങ് നീരും തേങ്ങാപ്പാലും – ഒന്നോ രണ്ടോ ഉരുളക്കിഴങ്ങ് എടുത്ത് തൊലി നീക്കം ചെയ്യുക. ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക. ഒരു തുണിയിൽ ഇത് പൊതിഞ്ഞെടുത്ത്, ഉരുളക്കിഴങ്ങിന്റെ നീര് ഒരു പാത്രത്തിലേക്ക് പിഴിഞ്ഞെടുക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേങ്ങാപ്പാൽ ചേർത്ത് ചേരുവകൾ നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ശിരോചർമ്മത്തിലും മുടിയുടെ നീളത്തിലും പുരട്ടുക. 30-40 മിനിറ്റ് നേരത്തേക്ക് വിടുക. ശേഷം, തല നന്നായി കഴുകി വൃത്തിയാക്കുക. ആഴ്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുക.
നാരങ്ങ നീരും തേങ്ങാപ്പാലും – 6-8 ടേബിൾ സ്പൂൺ തേങ്ങാപ്പാലും 4-5 ടീസ്പൂൺ ശുദ്ധമായ നാരങ്ങ നീരും ചേർത്ത് ഇളക്കുക. ഈ മിശ്രിതം തൈര് ആകുന്നതുവരെ ശീതീകരിക്കുക. ഇത് പുറത്തെടുത്ത് തലയിലും മുടിയിലും പുരട്ടി വിരൽ തുമ്പ് ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. മൃദുവായ ഷാംപൂ ഉപയോഗിച്ച് കഴുകുന്നതിനു മുമ്പ് 30-40 മിനുട്ട് നേരം വയ്ക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീണ്ടും പ്രയോഗിക്കുക.
കറ്റാർ വാഴയും തേങ്ങാപ്പാലും – മൂന്ന് ടേബിൾ സ്പൂൺ തേങ്ങാപ്പാൽ എടുത്ത് ഒരു ടേബിൾ സ്പൂൺ ശുദ്ധമായ കറ്റാർ വാഴ ജെൽ ചേർത്ത് ബ്ലെൻഡറോ ഹാൻഡ് ബ്ലെൻഡറോ ഉപയോഗിച്ച് അടിച്ചെടുക്കുക. ഇത് തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. മുടിയുടെ നീളത്തിലും പ്രയോഗിക്കുക. 30 മിനിറ്റ് വച്ചതിനു ശേഷസം ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഈ പരിഹാരം വീണ്ടും പ്രയോഗിക്കുക.
മുൾട്ടാണി മിട്ടി സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമാക്കാം, ഇങ്ങനെ
മുട്ട
മുട്ട പ്രയോഗിക്കുക – കുറച്ച് മുട്ട എടുത്ത് പൊട്ടിക്കുക. മിശ്രിതം നന്നായി അടിച്ച് പതപ്പിക്കുക. ഇത് ശിരോചർമ്മത്തിലും മുടിയിലും പുരട്ടി വിരൽത്തുമ്പ് കൊണ്ട് നന്നായി പരത്തുക. ഷവർ തൊപ്പി ധരിക്കുക. 30-45 മിനുട്ട് വച്ചതിനു ശേഷം, തണുത്ത വെള്ളവും മിതമായ ഷാമ്പൂവും ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പ്രക്രിയ ആവർത്തിക്കുക.
ആവണക്കെണ്ണയും മുട്ടയും – ഒരു മുട്ട പൊട്ടിച്ച് ഒരു പാത്രത്തിൽ അടിക്കുക. രണ്ട് ടേബിൾ സ്പൂൺ ആവണക്കെണ്ണ മുട്ടയിൽ ചേർത്ത് ഇളക്കുക. മുടിയിലും ശിരോചർമ്മത്തിലും ഈ കൂട്ട് പ്രയോഗിക്കുക, വിരൽത്തുമ്പുകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. 30-40 മിനിറ്റ് കാത്തിരിക്കുക, എന്നിട്ട് സാധാരണ ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീണ്ടും പ്രയോഗിക്കുക.
തേനും മുട്ടയും – ഒരു പാത്രത്തിൽ, ഒരു മുട്ട പൊട്ടിച്ച് ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി അടിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിലും പുരട്ടുക. നിങ്ങളുടെ തലമുടി ഒരു ബണ്ണ് പോലെ കെട്ടി ഷവർ തൊപ്പി ധരിക്കുക. ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളവും മിതമായ ഷാമ്പൂവും ഉപയോഗിച്ച് തല കഴുകുക. ഈ പ്രതിവിധി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പ്രയോഗിക്കുക.
ഒലിവ് എണ്ണയും മുട്ടയും – ഒരു മുട്ട പൊട്ടിച്ച് മുട്ടയുടെ മഞ്ഞക്കരു വേർതിരിക്കുക. ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള അടിക്കുക, അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലിവ് എണ്ണ ചേർക്കുക. ഹെയർ മാസ്ക് തയ്യാറാക്കാൻ അവ ഒരുമിച്ച് കലർത്തുക. തലമുടിയിലും ശിരോചർമ്മത്തിലും ഈ മിശ്രിതം പുരട്ടുക. ഒരു ഷവർ തൊപ്പി ധരിച്ച് മാസ്ക് 30-40 മിനിറ്റ് നേരം വയ്ക്കുക. ശേഷം, നേരിയ ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകുക. ഈ മുഴുവൻ പ്രക്രിയയും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ആവർത്തിക്കുക.
ചെമ്പരത്തി താളി എങ്ങനെ തയ്യാറാക്കാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 4 natural remedies to grow your hair faster
Malayalam News from malayalam.samayam.com, TIL Network