Nilin Mathews |
Samayam Malayalam | Updated: 23 Oct 2022, 6:08 pm
ഇന്തോനേഷ്യയിലെക്കുള്ള യാത്രക്കിടെ മുഹമ്മദ് ബിൻ സൽമാൻ ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. നവംബർ 15,16 തീയതികളിലാണ് ഇൻഡോനേഷ്യയിൽ ജി-20 ഉച്ചകോടി നടക്കുക
ഹൈലൈറ്റ്:
- മുഹമ്മദ് ബിൻ സൽമാൻ അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിച്ചേക്കും
- ജി-20 ഉച്ചകോടി ഇൻഡോനേഷ്യയിൽ വെച്ച് നടക്കും
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
നവംബർ 15,16 തീയതികളിൽ ഇൻഡോനേഷ്യയിൽ വെച്ച് ജി-20 ഉച്ചകോടി നടക്കും. ഇതിൽ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കും. ഇന്തോനേഷ്യയിലെക്കുള്ള യാത്രക്കിടെ മുഹമ്മദ് ബിൻ സൽമാൻ ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇതിനായി അടുത്ത മാസം 14ന് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തും. മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടക്കുക. കൂടിക്കാഴ്ചക്ക് ശേഷം സൗദി കിരീടാവകാശിയും നരേന്ദ്ര മോദിയും ഉച്ചകോടിക്കായി ബാലിയിലേക്ക് പോകും.
സൗദിയില്‍ വിസിറ്റ് വിസയില്‍ എത്തിയവരാണോ? വിസ കാലാവധി ദീര്‍ഘിപ്പിക്കാന്‍ നിബന്ധനകള്‍
അതിനിടെ, അൾജീരിയയിൽ നടക്കുന്ന അറബ് ലീഗ് സമ്മേളനത്തിൽ സൗദി കിരീടാവകാശി പങ്കെടുത്തേക്കില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് യാത്രകൾ ഒഴിവാക്കാൻ മുഹമ്മദ് ബിൻ സൽമാന് ഡോക്ടർമാർ നിർദേശം നൽകിയതായാണ് സൂചന. മുഹമ്മദ് ബിൻ സൽമാന് എന്താണ് രോഗമെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. കൊവിഡിന് ശേഷം ആദ്യമായി മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾ ഒരുമിക്കുന്ന യോഗമാണ് അറബ് ലീഗ്. യോഗത്തിൽ പങ്കുചേരേണ്ട പ്രധാനനേതാക്കളിൽ ഒരാളായ സൗദി കിരീടാവകാശി യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
Read Latest Gulf Newsand Malayalam News
കൊലയാളി ആരെന്നറിഞ്ഞ് ഞെട്ടി നാട്ടുകാർ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക