കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമേ മറ്റ് ഇളവുകൾ അനുവദിക്കൂ. താൽക്കാലിക ജീവനക്കാരെ ഈ ഘട്ടത്തിൽ പിരിച്ചു വിടരുതെന്നും നിര്‍ദ്ദേശമുണ്ട്. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
പിണറായി വിജയൻ
ഹൈലൈറ്റ്:
- ടിപിആർ നിരക്ക് അനുസരിച്ചാണ് ഇളവ്
- ജിമ്മുകൾ പ്രവർത്തിക്കാം
- എ,ബി വിഭാഗത്തിലെ മുഴുവൻ സർക്കാർ ജീവനക്കാരും ഓഫീസിൽ എത്തണം
Also Read: ഇന്ന് 14,373 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9
എ,ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം രാത്രി 9.30 വരെ പ്രവർത്തിക്കാം. അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ഗെയിമുകൾ, എസി ഒഴിവാക്കി ജിമ്മുകൾ എന്നിവയും പ്രവർത്തിക്കാം. വായു സഞ്ചാരമുള്ള ഹാളോ, തുറന്ന പ്രദേശമോ ഇതിനായി തെരഞ്ഞെടുക്കാം. ഒരേ സമയം 20 പേരെ മാത്രമേ അനുവദിക്കൂ.
എ, ബി വിഭാഗത്തിലെ സർക്കാർ ഓഫീസുകളിലെ മുഴുവൻ ജീവനക്കാരും സി വിഭാഗത്തിലെ 50 ശതമാനം ജീവനക്കാരും പ്രവർത്തിക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് നടപടി ക്രമവും ടൂറിസം മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശവും അനുസരിച്ച് വിനോദ സഞ്ചാര മേഖലയിലെ താമസ സൗകര്യങ്ങൾ തുറന്നു പ്രവര്‍ത്തിക്കാം. വാക്സിൻ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കുമാണ് പ്രവേശനം.
കസ്റ്റംസ് തന്നെ നഗ്നനാക്കി മർദ്ദിച്ചു; പരാതിയുമായി അർജ്ജുൻ ആയങ്കി കോടതിയിൽ
കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമേ മറ്റ് ഇളവുകൾ അനുവദിക്കൂ. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാ പ്രദേശങ്ങളിലും ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാൻ നിര്‍ദ്ദേശം നൽകി. താൽക്കാലിക ജീവനക്കാരെ ഈ ഘട്ടത്തിൽ പിരിച്ചു വിടരുതെന്നും നിര്‍ദ്ദേശമുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : lockdown relaxation in kerala from july 6th
Malayalam News from malayalam.samayam.com, TIL Network