യുജിസി ചട്ടം പാലിക്കാത്തതിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി. 11.30നുള്ളിൽ രാജിക്കത്ത് രാജ്ഭവനിൽ എത്തിക്കണം. യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്നാണ് രാജ്ഭവൻ വ്യക്തമാക്കിയിരിക്കുന്നത്. രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്ന് തന്നെ പുറത്താക്കിയേക്കും. പുതിയ വിസിമാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്കാകും നൽകുക.
Also Read : ‘ചെയ്ത തെറ്റ് ഗവർണർ തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നു, നിയമവിരുദ്ധ കാര്യങ്ങൾ തുറന്ന് കാട്ടിയത് പ്രതിപക്ഷം’; വിഡി സതീശൻ
കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല, ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല, സാങ്കേതിക സര്‍വ്വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല, കാലിക്കറ്റ് സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
പാലക്കാട്ടെ കെഎസ്ഇബി ഗസ്റ്റ് ഹൗസിൽ വച്ചാകും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. വിസി വിഷയത്തിൽ സർക്കാർ നിലപാട് അദ്ദേഹം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിക്കും മുൻ മന്ത്രിമാർക്കുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യവും നിലനിൽക്കവെയാണ് വാർത്താ സമ്മേളനം.
Also Read : ഒറ്റപ്പെട്ട സംഭവങ്ങളെന്ന് വീണ്ടും പ്രതികരണം; കേരളത്തിലേത് രാജ്യത്തെ ഏറ്റവും മികച്ച പോലീസിങ്, മുഖ്യമന്ത്രി
അതേസമയം വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂർണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസിലർമാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണർ ചെയ്ത തെറ്റ് ഇപ്പോൾ തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് സതീശന്റെ പ്രതികരണം.
Read Latest Local News and Malayalam News
മലയാള സിനിമയിൽ വരേണ്ട മാറ്റങ്ങൾ… | m mukundan latest interview