ഹൈലൈറ്റ്:
- യുവമോർച്ച സേവനമേഖലയിലേക്ക് വരണം
- കേരളത്തിലെ ബിജെപിയിൽ നേതൃമാറ്റം ഇപ്പോൾ വേണ്ട
- സുരേന്ദ്രൻ ജനകീയാടിത്തറയുള്ള നേതാവ്
കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയത്തിന് പിന്നാലെ കേന്ദ്രനേതൃത്വം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ഇപ്പോൾ പരസ്യപ്രതികരണത്തിനില്ല എന്നാണ് ജേക്കബ് തോമസ് മറുപടി നൽകിയത്. റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന വാദം നിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read : ‘കോൺഗ്രസല്ല ബിജെപി, അച്ചടക്കലംഘനം നടത്തിയാൽ നടപടി’: വിവാദങ്ങൾക്കിടെ മുന്നറിയിപ്പുമായി സുരേന്ദ്രൻ
കേരളത്തിലെ ബിജെപിയിൽ പെട്ടെന്ന് നേതൃമാറ്റം ആവശ്യമില്ലെന്നാണ് ജേക്കബ് തോമസ് പറയുന്നത്. പുറത്തു നിന്നു കണ്ട ബിജെപിയും അകത്തുചെന്നപ്പോഴുള്ള ബിജെപിയും ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപിയിൽ കുറച്ച് മാറ്റങ്ങൾ ആവശ്യമാണ്. മൂന്നു വർഷത്തെ കാലാവധിക്കുള്ളിൽ ഈ മാറ്റം മതി. അതിനുള്ള നടപടികളൊക്കെ പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഫ്ഐ ജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായി മാറിയത് സേവനമേഖലയിലേക്ക് മാറിയപ്പോഴാണ്. യുവമോർച്ചയും അത് പോലെ മാറണമെന്നും ജേക്കബ് തോമസ് പറഞ്ഞു. യുവമോർച്ച പ്രതിഷേധവുമായിട്ടല്ല നടക്കേണ്ടത്, കൂടുതൽ സേവനത്തിലേക്ക് വരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : മാണി സാറിനെക്കുറിച്ച് ഞങ്ങൾക്കും സമൂഹത്തിനും അറിയാം; മാധ്യമങ്ങൾ വിഷമിക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കേരളത്തിലെ ബിജെപിയിൽ നേതൃമാറ്റം ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ അദ്ദേഹം കൂടിയാലോചനകൾക്ക് ശേഷമാണ് കെ. സുരേന്ദ്രനെ പ്രസിഡന്റാക്കിയതെന്നും തോൽവിയുടെ പേരിൽ നേതാവിനെ പെട്ടെന്ന് മാറ്റേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർത്തു. ഇന്ന് കേരളത്തിലെ പാർട്ടിയിൽ ഏറ്റവും ജനകീയാടിത്തറയുള്ള നേതാവ് കെ സുരേന്ദ്രൻ തന്നെയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. കൊടകര കുഴൽപ്പണകേസ് അടക്കം രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു.
വർഷങ്ങളുടെ കാത്തിരിപ്പ്… ബറാക്സിൽ ഇനി വീടുകൾ ഉയരും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : jacob thomas response on dyfi and kerala bjp leaders
Malayalam News from malayalam.samayam.com, TIL Network