ഹൈലൈറ്റ്:
- കൊവിഡ്-19 പ്രതിരോധ വാക്സിനേഷൻ.
- മുൻഗണന പട്ടികയിൽ കോളേജ് വിദ്യാർഥികളെ ഉൾപ്പെടുത്തി.
- 18 മുതൽ 23വയസ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്സിൻ.
‘കോൺഗ്രസല്ല ബിജെപി, അച്ചടക്കലംഘനം നടത്തിയാൽ നടപടി’: വിവാദങ്ങൾക്കിടെ മുന്നറിയിപ്പുമായി സുരേന്ദ്രൻ
സർക്കാരിൻ്റെ പുതിയ തീരുമാനത്തോടെ വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികൾക്ക് വേഗം വാക്സിൻ സ്വീകരിക്കാനുള്ള സാഹചര്യമുണ്ടാകും. ഇതിനൊപ്പം സംസ്ഥാനത്തെ സ്വകാര്യ ബസ് ജീവനക്കാർക്കും മാനസിക വൈകല്യമുള്ളവർക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാരെയും മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തെ അതിഥി തൊഴിലാളികളെയും മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തും.
ടിപിആര്‍ കുറയ്ക്കണം അടിയന്തര ഇടപെടലുമായി ആരോഗ്യ വകുപ്പ് 6 ജില്ലകളിലെ യോഗം ചേര്‍ന്നു
കോളേജ് വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകുന്ന കാര്യത്തിൽ സർക്കാർ മുൻപ് നിലപാട് വ്യക്തമാക്കിയിരുന്നു. വിദ്യാർഥികളെ വാക്സിൻ മുൻഗണനപട്ടികയിൽ ഉൾപ്പെടുത്തി വിദ്യാർഥികളെ വാക്സിനേഷൻ പൂർത്തിയാക്കുമെന്നും തുടർന്ന് കോളേജുകൾ തുറന്ന് ക്ലാസുകൾ ആരംഭിക്കുന്ന കാര്യം ആലോചിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു.
മുൻപ് 56 വിഭാഗങ്ങളെയാണ് കൊവിഡ് പ്രതിരോധ വാക്സിനായുള്ള മുൻ ഗണന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിന് പുറമേയാണ് കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ഉൾക്കൊള്ളിച്ച് കൊണ്ട് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.
അതേസമയം, സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗബാധയിൽ കാര്യമായ കുറവുണ്ടാകാത്തതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് യോഗം വിളിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം. ജില്ലാ കളക്ടര്‍മാരും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്ത് നിലവിലെ അവസ്ഥയും ഇനി ചെയ്യേണ്ട കാര്യങ്ങളും വിലയിരുത്തുകയും ചെയ്തു.
ശ്രീധരൻ പിള്ള മിസോറാമിൽ നിന്ന് ഗോവയിലേയ്ക്ക്…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : priority for college students in covid-19 vaccination in kerala
Malayalam News from malayalam.samayam.com, TIL Network