ഇംഗ്ലണ്ട് – ഡന്മാര്ക്ക് മത്സരത്തിലെ വിജയിയെ ആയിരിക്കും ഇറ്റലി ഫൈനലില്‍ നേരിടുക.
UEFA EURO 2020: മുന്‍ ചാമ്പ്യന്മാരായ സ്പെയിനെ പരാജയപ്പെടുത്തി ഇറ്റലി യുവേഫ യൂറോ കപ്പ് ഫൈനലില്‍. പെനാലിറ്റി ഷൂട്ടൗട്ടിലാണ് അസൂറിപ്പട ജയം പിടിച്ചെടുത്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇറ്റലിക്കായി ഫെഡറിക്കൊ ചീസേയും, സ്പെയിനായി ആല്‍വാരോ മൊറാട്ടയുമാണ് സ്കോര്‍ ചെയ്തത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 60-ാം മിനുറ്റില്‍ ഇറ്റലിയാണ് മുന്നിലെത്തിയത്. ഇമ്മോബിലിന്റെ പാസില്‍ നിന്നാണ് ചീസെയുടെ ഗോള്‍ പിറന്നത്.
മത്സരം അവസാനിക്കാന്‍ പത്ത് മിനുറ്റ് മാത്രം ശേഷിക്കയാണ് സ്പെയിനിന്റെ തിരിച്ചു വരവ്. ഗോളിന് പിന്നില്‍ ഓല്‍മോ. മൊരാട്ടയ്ക്ക് ലക്ഷ്യം തെറ്റിയില്ല.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം പെനാലിറ്റി ഷൂട്ടൗട്ടിലേക്ക്. ഇറ്റലി താരങ്ങള്‍ തൊട്ടതെല്ലാം പൊന്നായപ്പോള്‍ ഓല്‍മോയ്ക്കും, മൊറാട്ടയ്ക്കും പിഴച്ചു. തോല്‍വിയറിയാതെ അസൂറികള്‍ ഫൈനലില്‍.
ഇംഗ്ലണ്ട് – ഡന്മാര്ക്ക് മത്സരത്തിലെ വിജയിയെ ആയിരിക്കും ഇറ്റലി ഫൈനലില്‍ നേരിടുക.
Also Read: Copa America 2021: നെയ്മർ വഴിയൊരുക്കി; കാനറികൾ ഫൈനലിൽ