ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഏതാനും ദിവസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദിലീപ് കുമാര്‍ ഇന്നു പുലര്‍ച്ചെയാണ് അന്തരിച്ചത്.
ദിലീപ് കുമാർ Photo: ANI/File
Also Read: കേന്ദ്രമന്ത്രിസഭയിൽ കൂടുതൽ പുതുമുഖങ്ങള്‍; വി മുരളീധരനെ ടൂറിസം മന്ത്രിയാക്കിയേക്കും
1922ൽ അവിഭക്ത ഇന്ത്യയിലെ പെഷവറിലാണ് ദിലീപ് കുമാറിൻ്റെ ജനനം. പഴക്കച്ചവടക്കാരനായ ലാലാ ഗുലാം സര്‍വാര്‍ ഖാൻ്റെ പന്ത്രണ്ടു മക്കളിൽ ഒരാളായി ജനിച്ച ദിലീപ് കമാറിൻ്റെ യഥാര്‍ഥ പേര് മുഹമ്മദ് യൂസഫ് ഖാൻ എന്നാണ്. എട്ടാം വയസ്സിൽ അച്ഛനൊപ്പമാണ് ദിലീപ് കുമാര്‍ മുംബൈയിലെത്തിയത്. തുടര്‍ന്ന് പൂനെയ്ക്ക് സമീപം മിലിട്ടറി ക്യാംപിൽ ക്യാൻ്റീൻ നടത്തുകയായിരുന്ന മുഹമ്മദ് യൂസഫ് ഖാനെ ബോംബേ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭര്‍ത്താവ് ഹിമാൻഷു റായിയും ചേര്‍ന്ന് സിനിമയലെത്തിക്കുകയായിരുന്നു. ദേവികാ റാണി 1944ൽ നിര്‍മിച്ച ജ്വാര്‍ ഭാതയാണ് ആദ്യ ചിത്രം. വിഷാദനായകനായി പേരെടുത്ത ദിലീപ് കുമാര്‍ ഗംഗാജുമന, രാം ഔര്‍ ശ്യാം തുടങ്ങിയ ചിത്രങ്ങളിൽ ഹാസ്യവേഷങ്ങളും കൈകാര്യം ചെയ്തു.
Also Read: അമൃതാനന്ദമയി ആശ്രമത്തിൽ ഫിൻലാൻഡ് സ്വദേശി തൂങ്ങിമരിച്ച നിലയിൽ
1976 മുതൽ അഞ്ച് വര്‍ഷം സിനിമാ രംഗത്തു നിന്ന് മാറി നിന്നെഹ്കിലും തുടര്‍ന്ന് വീണ്ടും അഭിനയരംഗത്ത് തിരിച്ചെത്തുകയായിരുന്നു. 1998ൽ അഭിനയിച്ച ക്വിലയാണ് ദിലീപ് കമാറിൻ്റെ അവസാന ചിത്രം.
ശുദ്ധജലത്തിലും വളര്‍ത്താം കണ്ടല്‍; ഇത് നീലേശ്വരത്തെ ‘കര്‍ഷക ശാസ്ത്രജ്ഞ’ൻ്റെ കണ്ടെത്തൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : legendary bollywood actor dilip kumar dies at 98
Malayalam News from malayalam.samayam.com, TIL Network