നിലവിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരന് ടൂറിസം മന്ത്രാലയത്തിൻ്റെ സ്വതന്ത്ര ചുമതല നല്‍കുമെന്നും കൂടുതൽ ഘടകകക്ഷികള്‍ക്ക് മന്ത്രിസഭയിൽ ഇടം നല്‍കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വി മുരളീധരൻ Photo: PTI
ഹൈലൈറ്റ്:
- എംപിമാരോടു ഡൽഹിയിൽ എത്താൻ നിര്‍ദേശം
- ഇരുപതോളം പുതുമുഖങ്ങള്‍
- കേരളത്തിൽ നിന്ന് രണ്ടാം മന്ത്രി ഉണ്ടായേക്കില്ല
രണ്ടാം മോദി സര്‍ക്കാരിൻ്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന നടക്കുന്നതിനിടെയാണ് വി മുരളീധരൻ്റെ പദവികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നത്. പുതിയ മന്ത്രിസഭയിൽ 20 പുതുമുഖങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. ഇതിൻ്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രാഷ്ട്രപതിഭവൻ അറിയിച്ചിരുന്നു. ജെഡിയു, എൽജെപി, അപ്നാ ദള്‍ തുടങ്ങിയ ഘടകകക്ഷികള്‍ക്കും മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിസഭയിൽ ഇടം ലഭിക്കും.
Also Read: അമൃതാനന്ദമയി ആശ്രമത്തിൽ ഫിൻലാൻഡ് സ്വദേശി തൂങ്ങിമരിച്ച നിലയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവര്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയതോടെയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി പതിനഞ്ചോളം എംപിമാര്‍ക്ക് ഡൽഹിയിൽ എത്താനും നിര്‍ദേശമുണ്ട്. ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധൻ അടക്കമുള്ള മന്ത്രിമാരുടെ പ്രകടനത്തിൽ പ്രധാനമന്ത്രിയ്ക്ക് തൃപ്തിയില്ലെന്നു റിപ്പോര്‍ട്ടുകളുണ്ട്.
Also Read: മാത്യു കുഴൽനാടനെതിരെ അവകാശ ലംഘനത്തിന് നോട്ടീസുമായി എം വിജിൻ
ജ്യോതിരാധിത്യ സിന്ധ്യ, സുശീൽ കുമാര്‍ മോദി, സര്‍ബാനന്ദ സോനോബാള്‍, നാരായൺ റാണെ, അനുപ്രിയ പട്ടേൽ, പശുപതി പരസ്, ശന്തനു ഠാക്കൂര്‍, വരുൺ ഗാന്ധി തുടങ്ങിയ എംപിമാരാണ് ഇന്ന് തലസ്ഥാനത്തെത്തുന്നത്. ഇവര്‍ ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതൽ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ വിപുലീകരിക്കുന്നതോടെ നിലവിൽ 57 പേരുള്ള കേന്ദ്രമന്ത്രിസഭയുടെ അംഗസംഖ്യ 81 ആയി ഉയരും.
ശുദ്ധജലത്തിലും വളര്‍ത്താം കണ്ടല്‍; ഇത് നീലേശ്വരത്തെ ‘കര്‍ഷക ശാസ്ത്രജ്ഞ’ൻ്റെ കണ്ടെത്തൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : as bjp to reshuffle union cabinet v muraleedharan may get tourism minister post
Malayalam News from malayalam.samayam.com, TIL Network