പെനാലിറ്റി ഷൂട്ടൗട്ടില്‍ 3-2 നായിരുന്നു അര്‍ജന്റീനയുടെ ജയം
Copa America 2021: ഫുട്ബോളിന്റെ ഹൃദയം തൊട്ടറിഞ്ഞ മാരക്കാനയിലെ പുല്‍മൈതാനത്ത് സ്വപ്ന ഫൈനല്‍. അത്ഭുതങ്ങള്‍ സംഭവിച്ചില്ല. കൊളംബിയയെ പരാജയപ്പെടുത്തി അര്‍ജന്റീന കലാശപ്പോരാട്ടത്തിന്. പ്രിയപ്പെട്ട നെയ്മര്‍, മെസിയും കൂട്ടരും വരുന്നു.
മത്സരത്തിന്റെ ഏഴാം മിനുറ്റില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തി. മെസിയുടെ പാസില്‍ ലൊറ്റാര മാര്‍ട്ടീനസിന്റെ ഗോള്‍. പക്ഷെ പിന്നീട് കണ്ടത് കൊളംബിയയുടെ ചെറുത്ത് നില്‍പ്പായിരുന്നു. ആദ്യ പകുതിയില്‍ അവര്‍ നിരന്തരം അര്‍ജന്റീനന്‍ ഗോള്‍ മുഖം ആക്രമിച്ചു.
61-ാം മിനുറ്റില്‍ ലൂയിസ് ഡയാസിലൂടെ കൊളംബിയയുടെ സമനില ഗോള്‍. അര്‍ജന്റീനന്‍ പ്രതിരോധ താരത്തിന്റെ വെല്ലുവിളികള്‍ അതിജീവിച്ചായിരുന്നു ഡയാസ് പന്ത് വലയിലെത്തിച്ചത്.
പിന്നീട് ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. ഗോളിനായി മെസിയും കൂട്ടരും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. കളി പെനാലിറ്റി ഷൂട്ടൗട്ടിലേക്ക്. അര്‍ജന്റീനന്‍ ആരാധകര്‍ക്കും മെസിക്കും മുന്നിലെ പ്രധാന വില്ലന്‍.
ആദ്യ കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. നാലില്‍ മൂന്നും അര്‍ജന്റീന ലക്ഷ്യത്തിലെത്തിച്ചു. അഞ്ച് കിക്കില്‍ രണ്ടെണ്ണം മാത്രമാണ് കൊളംബിയക്ക് വലയിലെത്തിക്കാനായത്. മുന്നെണ്ണവും തടഞ്ഞ് എമിലിയാനോ മാര്‍ട്ടിനസ് അര്‍ജന്റീനയെ ഫൈനലിലേക്ക് നയിച്ചു.
Also Read: UEFA EURO 2020: ഷൂട്ടൗട്ടില്‍ സ്പെയിന് വീണു; ഇറ്റലി ഫൈനലില്‍