Sumayya P | Lipi | Updated: 07 Jul 2021, 09:52:00 AM
കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും പ്ലാന്റിന്റെ വികസന പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് ഊര്‍ജ മന്ത്രി പറഞ്ഞു
ഹൈലൈറ്റ്:
- പ്ലാന്റിന്റെ കടല്‍വെള്ള ശുദ്ധീകരണ ശേഷി പ്രതിദിനം 61.4 ദശലക്ഷം ഗാലന് വര്‍ധിച്ചു
- നിലവിലുള്ള പ്ലാന്റിന്റെ ശേഷി വന്‍തോതില്‍ വര്‍ധിപ്പിക്കുന്ന ഉം ഹലൂല്‍ കമ്പനിയുടെ വികസന പദ്ധതി
രാജ്യത്തിന്റെ വൈദ്യുതി, കുടിവെള്ള സ്വയം പര്യാപ്തതയില്‍ വന്‍ മുന്നേറ്റമാണ് പ്ലാന്റിന്റെ വികസനത്തിലൂടെ സാധ്യമായിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വൈദ്യുതി ആവശ്യത്തിന്റെ 30 ശതമാനവും കടല്‍ വെള്ളം ശുദ്ധീകരിച്ച ഡീസാലിനേറ്റഡ് വെള്ളത്തിന്റെ 40 ശതമാനവും നല്‍കുന്നത് ഉമ്മുല്‍ ഹലൂല്‍ പവര്‍ സ്റ്റേഷന് ആണ്. വികസനത്തിനത്തോടെ പ്ലാന്റിന്റെ കടല്‍വെള്ള ശുദ്ധീകരണ ശേഷി പ്രതിദിനം 61.4 ദശലക്ഷം ഗാലന് വര്‍ധിച്ചു. ഇതോടെ 2,520 മെഗാവാട്ട് വൈദ്യുതിയും 197.9 ദശലക്ഷം ഗാലന് ശുദ്ധജലവും ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയാണ് പ്ലാന്റ് കൈവരിച്ചിരിക്കുന്നത്.
Also Read: സ്പോണ്‍സറെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രവാസി ഡ്രൈവര്‍ അറസ്റ്റില്‍
കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും പ്ലാന്റിന്റെ വികസന പദ്ധതി വിജയകരമായി പൂര്ത്തീകരിക്കാനാത് അഭിമാനകരമായ നേട്ടമാണെന്ന് ഊര്‍ജ മന്ത്രി അഭിപ്രായപ്പെട്ടു. ആഗോള തലത്തില്‍ സാമ്പത്തിക മേഖലയില്‍ വലിയ വെല്ലുവിളികള്‍ കൊവിഡ് ഉയര്‍ത്തിയെങ്കിലും അവയൊക്കെ മറികടക്കാന്‍ സധിച്ചെന്നും അദ്ദേഹം പറഞ്ഞു. പവര്‍ പ്ലാന്റില്‍ കൂളിംഗിനായി ഉപയോഗിക്കുന്ന വെള്ളമാണ് ഉപ്പ് വിമുക്തമാക്കി കുടിവെള്ളമാക്കി മാറ്റുന്നത്.
ശുദ്ധജലത്തിലും വളര്‍ത്താം കണ്ടല്‍; ഇത് നീലേശ്വരത്തെ ‘കര്‍ഷക ശാസ്ത്രജ്ഞ’ൻ്റെ കണ്ടെത്തൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : prime minister inaugurates umm al houl power plant expansion project
Malayalam News from malayalam.samayam.com, TIL Network