സാംസ്ക്കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ സൗദി ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി ചെയര്മാന് തുര്‍ക്കി അല്‍ ശെയ്ഖാണ് മെര്വാസ് എന്ന പേരില്‍ വിനോദ ഫാക്ടറി ഉദ്ഘാടനം ചെയ്തത്. മെര്വാസിന്റെ സഹസ്ഥാപകനും സിഇഒയുമായ നാദ അല്‍ തുവൈജിരി, സഹസ്ഥാപകനും ചീഫ് കണ്ടന്റ് ഓഫീസറുമായ റുമിയാന് അല്‍ റുമയ്യാന്‍, കലാകാരന്മാരും സംഗീതസംവിധായകരും സംഗീതജ്ഞരും ഉള്‍പ്പെട്ട വിശിഷ്ടാതിഥികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ബൊളിവാര്‍ഡ് റിയാദ് സിറ്റിയിലാണ് മെര്വാസ് സ്ഥിതി ചെയ്യുന്നത്. റിയാദ് സീസണിലെ 15 വിനോദ മേഖലകളില്‍ ഒന്നാണിത്. ചലച്ചിത്രത്തിന്റെയും ഛായാഗ്രഹണത്തിന്റെയും പുതിയ ലോകങ്ങള്‍ പരിചയപ്പെടാന്‍ സന്ദര്‍ശകര്‍ക്ക് അവസരം നല്കുന്ന മികച്ച അന്താരാഷ്ട്ര സ്റ്റുഡിയോകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും കലാ ഉല്‍പ്പാദന കേന്ദ്രം.
Also Read: കെമിസ്ട്രിയാകും ഫേവറേറ്റ്; പരിശുദ്ധമായ പ്രണയത്തിന് ഗ്രീഷ്മ കഷായം!! ട്രോളുകൾ വെെറൽ
കലാ സാംസ്ക്കാരിക മേഖലയില്‍ നിലവിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുക എന്നതാണ് ആദ്യ അഞ്ച് വര്‍ഷത്തിനുള്ളിലെ കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ സൗദി പ്രതിഭകളെ നിര്‍മിച്ചെടുക്കുകയെന്നതാണ് രണ്ടാമത്തെ ലക്ഷ്യം. റോയല്‍റ്റികള്‍, പകര്‍പ്പവകാശങ്ങള്‍ എന്നിവ കൊണ്ടുവരികകയും സമൂഹത്തിലും കലാകാരന്മാര്ക്കിടയിലും അവയെക്കുറിച്ച് അവബോധം വളര്‍ത്തുകയും ചെയ്യുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കലാ, സാംസ്ക്കാരിക മേഖലയുടെ വിപുലീകരണത്തില്‍ മെര്വാസ് നിര്‍ണായക പങ്കുവഹിക്കും. രാജ്യത്തിനകത്ത് മാത്രമല്ല മേഖലയിലും ആഗോള തലത്തിലും മെര്വാസിന്റെ സാന്നിധ്യം സൃഷ്ടിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
5,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ ഫാക്ടറി, കലാകാരന്മാരെയും കലാ ഗവേഷകരെയും പിന്തുണയ്ക്കുന്നതിനൊപ്പം രാജ്യത്തെ കലയെയും വിനോദത്തെയും കുറിച്ചുള്ള ആശയം തന്നെ മാറ്റിമറിക്കാന്‍ സഹായിക്കും. ഈ മേഖലയിലെ ഒരു വിപ്ലവമാണ് മെര്വാസെന്നും അവര്‍ പറഞ്ഞു. മികച്ച പ്രതിഭാ ശേഷിയുള്ളവരാണ് സൗദിയിലെ യുവ സമൂഹം. അവരുടെ കഴിവുകള്‍ പ്രാദേശികതലത്തില്‍ നിന്ന് ആഗോള തലത്തിലേക്ക് കൊണ്ടുപോവാന്‍ മെര്വാസ് സഹായകമാവും. അക്കാദമി, പ്രൊഡക്ഷന്‍ നെറ്റ്വര്‍ക്ക്, അറബിക്, ഇംഗ്ലീഷ് ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്ന റേഡിയോ, ഒരു ആര്‍ട്ടിസ്റ്റിക് പ്രൊഡക്ഷന്‍ കമ്പനി, ക്രിയേറ്റീവ് കൗണ്‍സില്‍ എന്നിവ ഉള്‍പ്പെട്ടതായിരിക്കും മെര്വാസ്.
Read Latest Gulf News and Malayalam News
താലി കെട്ടിയ ശേഷമുള്ള ഷാരോണിന്റെയും ഗ്രീഷ്മയുടെയും വീഡിയോ പുറത്ത്