ഹൈലൈറ്റ്:
- തര്‍ക്കത്തെ തുടര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുവെന്ന് ഡ്രൈവര്‍ പോലീസിനോട് സമ്മതിച്ചു
- എട്ടു വര്‍ഷമായി സ്പോണ്‍സറുടെ വീട്ടില്‍ ജോലി ചെയ്തുവരുകയായിരുന്നു പ്രതി
തുടര്‍ന്ന് യുവതി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭാര്യയും മക്കളും പുറത്തുപോയ സമയത്ത് തൊഴിലുടമ കാറില്‍ വീട്ടില്‍ തിരിച്ചെത്തുന്ന ദൃശ്യങ്ങള്‍ സിസിടിവില്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം കാറില്‍ നിന്ന് പുറത്തിറങ്ങിയതായി കണ്ടില്ല. അല്പ സമയത്തിനു ശേഷം കാറുമായി ഹൗസ് ഡ്രൈവര്‍ പുറത്തുപോകുന്നതും കുറച്ചു കഴിഞ്ഞ് കാല്‍നടയായി വീട്ടിലെത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാനായി. തുടര്‍ന്ന് സംശയത്തിന്റെ നിഴലിലായ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കൊലപാതകം സമ്മതിച്ചത്.
Also Read: ആറു മാസത്തിനിടെ കുവൈറ്റ് നാടുകടത്തിയത് 8,000 പ്രവാസികളെ
സ്പോണ്‍സറുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുവെന്ന് ഡ്രൈവര്‍ പോലിസിനോട് പറഞ്ഞു. സംഭവ സ്ഥലത്ത് തന്നെ മരിച്ച വീട്ടുടമയുടെ മൃതദേഹം വീട്ടിലെ ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ കൊണ്ടുപോയി ഇട്ടു. അതിനുശേഷം സ്പോണ്‍സറുടെ കാര്‍ വീട്ടില്‍ നിന്നെടുത്ത് കുറച്ച് അകലെയുള്ള സ്ഥലത്ത് കൊണ്ടുപോയി പാര്‍ക്ക് ചെയ്ത് മൊബൈല്‍ ഫോണും മറ്റു വസ്തുക്കളും കാറില്‍ ഉപേക്ഷിച്ച് വീട്ടിലേക്ക് തിരികെ നടന്ന് വരികകയായിരുന്നു.
എട്ടു വര്‍ഷമായി സ്പോണ്‍സറുടെ വീട്ടില്‍ ജോലി ചെയ്തുവരുന്ന പ്രവാസി ഡ്രൈവറാണ് കൃത്യം നടത്തിയതെന്ന് സൗദി പൗരന്റെ ഭാര്യ നൂറ അല്ശുബുല് പറഞ്ഞു. ഡ്രൈവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലിസ്. അതേസമയം, ഡ്രൈവര്‍ ഏത് നാട്ടുകാരനാണെന്നോ കൊലപാതകത്തിന്റെ കാരണം എന്താണെന്നോ പോലിസ് പുറത്തുവിട്ടിട്ടില്ല.
ശുദ്ധജലത്തിലും വളര്‍ത്താം കണ്ടല്‍; ഇത് നീലേശ്വരത്തെ ‘കര്‍ഷക ശാസ്ത്രജ്ഞ’ൻ്റെ കണ്ടെത്തൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : expatriate driver arrested for killing sponsor
Malayalam News from malayalam.samayam.com, TIL Network