Sumayya P |
Samayam Malayalam | Updated: 1 Nov 2022, 12:14 pm
സൗദിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇവരുടെ പ്രണയം തുടങ്ങിയത്
സൗദിയിൽ ജോലി ചെയ്യുന്നതിനിടെ 2016-ൽ ആണ് ഇവരുടെ പ്രണയം തുടങ്ങിയത്. പിന്നീട് രണ്ട് വീട്ടുക്കാരോടും സംസാരിച്ചു കാര്യങ്ങൾ. അങ്ങനെ ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നത്. അറ്റ്ലാന്റാ എയർലൈൻസിൽ ജീവനക്കാരാണ് രണ്ട് പേരും. മാത്യൂസും ഇമാമിയും ജോലിക്കിടയിൽ ആണ് പരിചയപ്പെടുന്നതും പ്രണയത്തിൽ ആകുന്നതും.
കേരളത്തിന്റെ പാരമ്പര്യവും പ്രകൃതിഭംഗിയും എല്ലാം ഇമാമിക്ക് എന്നും പ്രയപ്പെട്ടത് ആയിരുന്നു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ആണ് ഇവർ വിവിഹം കഴിച്ചത്. തലയോലപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു രണ്ട് പേരുടേയും വിവാഹം. പൊതി സേവാഗ്രാം അന്തേവാസികൾക്കൊപ്പം ആണ് വിവാഹം സൽക്കാരം നടത്തിയത്. സ്വകാര്യ ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥൻ ആണ് മാത്യുവിന്റെ പിതാവ്. പൊതുപ്രവർത്തകനും ആണ് ഇദ്ദേഹം. ട്രാവൽ ഏജൻസി നടത്തി വരുകയാണ് അമ്മ. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ആണ് സഹേദരൻ മൊറോക്കോയിലെ കാസാ ബ്ലാക്കയിൽ ബിസിനസ് നടത്തുകയാണ് കൗതർന്റെ പിതാവ് ഇമാമി അഹമ്മദ്.
Read Latest Gulf News and Malayalam News
ഇൻഫോ @ സമയം തൊഴിൽ വിദ്യാഭ്യാസ വാർത്തകൾ | info @ Samayam
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക