Also Read: യുഎഇയില്‍ നിയമവിധേയമായ വോയിപ് കോള്‍ ആപ്ലിക്കേഷനുകളെ കുറിച്ച് അറിയാം
ഈ വര്‍ഷം ആദ്യം മുതല്‍ മൂന്ന് പാദങ്ങളിലായി രാജ്യത്തിന്റെ ബജറ്റ് വരുമാനം 950.19 ബില്യണ്‍ റിയാലും ധനവിനിയോഗം 800.67 ബില്യണ്‍ റിയാലുമാണ്. ഈ വര്‍ഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് പൊതുധനവിനിയോഗം 14 ശതമാനം തോതില്‍ ഉയര്‍ന്നു. കഴിഞ്ഞ കൊല്ലം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് പൊതുധനവിനിയോഗം 701.6 ബില്യണ്‍ റിയാലായിരുന്നു. രാജ്യത്തെ എണ്ണ വരുമാനത്തില്‍ വലിയ വര്‍ധനവാണ് ഈ കാലയളവില്‍ ഉണ്ടായതെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം മൂന്നാം പാദത്തില്‍ 229 ബില്യണ്‍ റിയാലാണ്. ഈ വര്‍ഷത്തെ മൂന്ന് പാദങ്ങളിലുമായി 663 റിയലാണ് എണ്ണ വരുമാനം. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 396.7 റിയാലായിരുന്നു വരുമാനം.
അതേസമയം, ഓഗസ്റ്റ് മാസത്തില്‍ കയറ്റുമതി 49.1 ശതമാനം തോതില്‍ വര്‍ധിച്ചതായി സാമ്പത്തിക, ആസൂത്രണ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കയറ്റുമതി 133.7 ബില്യണ്‍ റിയാലായി ഉയര്‍ന്നു. ഓഗസ്റ്റില്‍ എണ്ണ കയറ്റുമതി വരുമാനം 60.2 ശതമാനം തോതില്‍ വര്‍ധിച്ചു. ഓഗസ്റ്റില്‍ 72.7 ബില്യണ്‍ റിയാല്‍ വ്യാപാര മിച്ചം നേടി. ഇറക്കുമതി 20 ശതമാനം തോതില്‍ ഉയര്‍ന്ന് 61 ബില്യണ്‍ റിയാലായി. ഓഗസ്റ്റില്‍ ആകെ കയറ്റുമതിയില്‍ എണ്ണ കയറ്റുമതി 74.4 ശതമാനമാണ്. ഓഗസ്റ്റില്‍ പെട്രോളിതര കയറ്റുമതി 16.6 ശതമാനം തോതിലും വര്‍ധിച്ചു. പെട്രോളിതര കയറ്റുമതിയില്‍ 24.1 ശതമാനം കെമിക്കല്‍ വ്യവസായ ഉല്പന്നങ്ങളാണ്.
ഓഗസ്റ്റില്‍ പ്ലാസ്റ്റിക്, റബ്ബര്‍ കയറ്റുമതി ആറു ശതമാനം തോതില്‍ കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. പെട്രോളിതര കയറ്റുമതിയില്‍ പ്ലാസ്റ്റിക്, റബ്ബര്‍ കയറ്റുമതി 29.3 ശതമാനമാണ്. ഓഗസ്റ്റില്‍ സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി ചൈന തുടര്‍ന്നു. ഓഗസ്റ്റില്‍ 2,350 കോടി റിയാലിന്റെ ഉല്പന്നങ്ങള് ചൈനയിലേക്ക് കയറ്റി അയക്കുകയും 1,300 കോടി റിയാലിന്റെ ഉല്പന്നങ്ങള് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയുമുണ്ടായി. ആകെ കയറ്റുമതിയുടെ 17.6 ശതമാനവും ഇറക്കുമതിയുടെ 21.4 ശതമാനവും ചൈനയുമായിട്ടായിരുന്നെന്നും സാമ്പത്തിക, ആസൂത്രണ മന്ത്രാലയം പറഞ്ഞു.
Read Latest Gulf News and Malayalam News
സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ | Actress Rambha | Rambha Car