യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍വചന പ്രകാരം ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) മുഖേന ശബ്ദ സന്ദേശങ്ങള്‍ കൈമാറുന്നതും സ്വീകരിക്കുന്നതും ആ സേവനം നല്‍കുന്നതും വിതരണം ചെയ്യുന്നതും വോയിപ് കോളുകളുടെ പരിധിയില്‍ വരും. നിയമവിരുദ്ധമായി വോയിപ് കോളുകള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമായാണ് അതോറിറ്റി പരിഗണിക്കുന്നത്. ഏതെങ്കിലും ഒരു ലൈസന്‍സി നല്കാത്തതോ അതോറിറ്റിയുടെ അംഗീകാരം ഇല്ലാത്തതോ ആയ വോയിപ് കോള്‍ സേവനങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറുകള്, ആപ്ലിക്കേഷനുകള്‍ എന്നിവ ഉപയോഗിക്കരുതെന്നാണ് അതോറിറ്റിയുടെ നിര്‍ദ്ദേശം. ഇങ്ങനെ ഉപയോഗിക്കുന്നവര്‍ അതിന് ഉത്തരവാദികളായിരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
നിലവില്‍ ഇത്തിസാലാത്ത്, ഡൂ എന്നീ മൊബൈല്‍ സേവന ദാതാക്കളാണ് രാജ്യത്ത് വോയിപ് കോളുകള്‍ക്കുള്ള ലൈസന്‍സ് നല്കപ്പെട്ടിട്ടുള്ള സാധനം. ഇവയുടെ അംഗീകാരമില്ലാതെ വോയിപ് കോളുകള്‍ ചെയ്യുന്നവരുടെ കണക്ഷന് റദ്ദാക്കാനുള്ള അധികാരം ഈ സേവന ദാതാക്കളില്‍ നിക്ഷിപ്തമാണ്. യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്സൈറ്റ് പ്രകാരം നിലവില്‍ യുഎഇയില്‍ അനുവദനീയമായ 17 വോയിപ് കോള്‍ ആപ്ലിക്കേഷനുകള്‍ ഇവയാണ്.
മൈക്രോസോഫ്റ്റ് ടീംസ്, ബിസിനസ്സിനായുള്ള സ്കൈപ്പ്, സൂം, ബ്ലാക്ക്ബോര്‍ഡ്, ഗൂഗ്ള്‍ ഹാംഗ്ഔട്ട്സ് മീറ്റ്, സിസ്കോ വെബെക്സ്, അവായ സ്പേസസ്, ബ്ലൂജീന്‍സ്, സ്ലാക്ക്, ബോട്ടിം, സിഎംഇ, ഹിയു മെസെഞ്ചര്‍, വോയിസോ, ഇത്തിസാലാത്ത് ക്ലൗഡ് ടോക്ക് മീറ്റിംഗ്, മാട്രിക്സ്, ടോട്ടോക്ക്, കോമെറ എന്നിവയാണ് അനുവദനീയമായ ആപ്ലിക്കേഷനുകള്‍.
അസ്വാഭാവികതയോ സംശയമോ ഉണ്ടായില്ലെന്ന് ജീവനക്കാരിയുടെ മൊഴി