കുവൈറ്റ് സിറ്റി > ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി ആദിത്യ ലക്ഷ്മിക്ക് സഹായവുമായി കുവൈറ്റിലെ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം (PPF Kuwait) പ്രവർത്തകരും, സാന്ത്വനം കുവൈറ്റും. എംബിബിഎസ് മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയിട്ടും സാമ്പത്തിക ബുദ്ധിമുട്ട് മൂലം കോളേജിൽ ചേരുവാൻ ഉള്ള ബുദ്ധിമുട്ട് വാർത്തയിലൂടെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സഹായമെത്തിച്ചത്.
പത്താം ക്ലാസിലും പ്ലസ് ടൂവിനും ഉന്നത വിജയം കരസ്ഥമാക്കിയ ലക്ഷ്മി ഡോക്ടർ ആകണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ടു നടന്നത് പരിമിതികൾക്ക് ഉള്ളിൽ നിന്നാണ്. നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി. റാങ്ക് ലിസ്റ്റിൽ ഇടം നേടി സർക്കാരിൻ്റെ ആദ്യ അലോട്ട്മെൻറിൽ കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശനം നേടണം എന്നത് ഫീസ് നൽകുവാൻ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർദ്ദന കുടുബത്തിന് മുന്നിൽ ചോദ്യചിഹ്നമായി. മത്സ്യതൊഴിലാളിയായ അച്ഛൻ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ. അമ്മ ചെമ്മീൻ പീലിങ്ങ് ഷെഡിൽ പോയി കിട്ടുന്ന ചെറിയ വരുമാനത്തിലാണ് കുടുംബം കഴിയുന്നതും ആദിത്യ ലക്ഷ്മിയുടെ വിദ്യാഭ്യാസ ചിലവ് നടന്ന് പോകുന്നതും.
ഈ നിർദ്ദന കുടുംബത്തിന് എംബിബിഎസ് പ്രവേശന ഫീസ് 60000 രൂപ താങ്ങാവുന്നതിനും അപ്പുറമായിരുന്നു . ഈ കാര്യം ശ്രദ്ധയിൽപ്പെട്ട പ്രവാസി സുഹൃത്തുക്കൾ ആദിത്യ ലക്ഷമിയുമായി സംസാരിക്കുകയും പിപിഎഫ് കുവൈറ്റ് സുഹൃത്തുക്കൾ 50000 രൂപയും സാന്ത്വനം കുവൈറ്റ് 25000 രൂപയും നൽകി. പഠിച്ച് ഡോക്ടർ ആയാൽ സമൂഹത്തിനെ സഹായിക്കാൻ കഴിയുന്ന ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടർ ആകണം എന്ന ഈ കുട്ടിയുടെ ആഗ്രഹം പൂർത്തീകരിക്കുന്നതിന് കുവൈറ്റ് പ്രവാസ ലോകത്തു നിന്നുള്ള ഒരു എളിയ സഹായമാണിത്. ഈ പ്രവർത്തത്തിലൂടെ സഹൃദയരായ പ്രവാസി സമൂഹത്തിൻ്റെ ഉദാത്തമായ മാതൃകയായി മാറുകയാണ് പി.പി .എഫ് കുവൈറ്റും സാന്ത്വനം കുവൈറ്റും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..