Also Read: Perfect Relationship: ഭാര്യമാരുടെ ഈ 6 സ്വഭാവങ്ങള്‍ ഭര്ത്താക്കന്മാരില് വെറുപ്പുണ്ടാക്കാം
നിസാര കാര്യങ്ങള്‍ വലുതാക്കരുത്
ചെറിയ കാര്യങ്ങളെ ഊതിപെരുപ്പിക്കാതെ ഇരിക്കുകയാണ് പ്രധാനം. പുരുഷന്മാര്ക്ക് തീരെ ഇഷ്ടപ്പെടാത്ത കാര്യമാണിത്. വഴക്കോ തര്‍ക്കമോ ഉണ്ടാകുമ്പോള്‍, വിഷയം അനാവശ്യമായി വലിച്ചു നീട്ടുന്നതിനു പകരം ഒരു പരിഹാരത്തില്‍ എത്തിച്ചേരേണ്ടത് ആവശ്യമാണ്. ഒരു തര്‍ക്കം ഉപേക്ഷിക്കാനും അത് വലിച്ചിഴയ്ക്കാനും സ്ത്രീകള്‍ വിസമ്മതിക്കുമ്പോള്‍, പുരുഷന്മാര്ക്ക് വളരെയധികം നിരാശയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
എപ്പോഴും സംസാരം വേണ്ട
എല്ലാ സ്ത്രീകള്‍ക്കും എപ്പോഴും പുരുഷന്മാരോട് സംസാരിച്ചിരിക്കാനാണ് ആഗ്രഹം. പരിധിയില്‍ കൂടുതല്‍ സംസാരിച്ച് കൊണ്ടിരിക്കുന്നത് പലപ്പോഴും പുരുഷന്മാര്ക്ക് മടിപ്പ് ഉണ്ടാക്കാറുണ്ട്. പുരുഷന്മാര് സാധാരണയായി എന്തെങ്കിലും കാര്യത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുമ്പോള്‍ നിശബ്ദത പാലിക്കുന്ന പ്രവണതയുണ്ട്. എന്നാല്‍ സ്ത്രീകള്‍ ഇത് തെറ്റദ്ധരിക്കുകയും എന്തോ കുഴപ്പമുണ്ടെന്ന് ചിന്തിക്കുകയും ചെയ്യുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ അങ്ങനെ അല്ലായിരിക്കും. കുറച്ച് നേരം നിശബ്ദത പാലിക്കാനും തനിച്ചായിരിക്കാനും പുരുഷന്മാര് ഇഷ്ടപ്പെടുന്നു.
യാഥാര്‍ത്ഥ്യബോധമില്ലാത്ത ചിന്തകള്‍
റൊമാന്റിക് സിനിമകള്‍ കഥകള്‍ തുടങ്ങിയ കാണുകയും വായിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ അവരുടെ പങ്കാളികളില്‍ നിന്നും അത്തരത്തിലുള്ള സമീപനങ്ങള്‍ പ്രതീക്ഷിക്കാറുണ്ട്. പലപ്പോഴും യാഥാര്‍ത്ഥ്യബോധമില്ലാത്ത കാര്യങ്ങള്‍ വരെ യഥാര്‍ത്ഥ ജീവിതത്തിലേക്ക് കൊണ്ടു വരാന്‍ ഈ സിനിമകളിലൂടെ സ്ത്രീകള്‍ ശ്രമിക്കാറുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ലെന്ന് അവര്‍ മനസിലാക്കാത്തത് പുരുഷന്മാര്ക്ക് ദേഷ്യമുണ്ടാക്കുന്നു.
അമിതപ്രതീക്ഷകൾ നിരാശയാകും
ചില സമയങ്ങളില്‍ സ്ത്രീകള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ പുരുഷന്മാര് ചെയ്യാന്‍ താത്പര്യപ്പെടുന്നു. എന്നാല്‍ പുരുഷന്മാര് ഇതേക്കുറിച്ച് അധികം ശ്രദ്ധിക്കാത്തത് കൊണ്ട് സ്ത്രീകള്‍ നല്കുന്ന സൂചനകള്‍ അവര്‍ മനസിലാക്കുന്നില്ല. കാര്യങ്ങള്‍ വ്യക്തമായി പറയാത്തത് പുരുഷന്മാരില് ആശയക്കുഴപ്പമുണ്ടാക്കുന്നു.
പുരുഷന്മാരുടെ ഇഷ്ടങ്ങള്‍ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ട
പുരുഷന്മാര്ക്ക് ഇഷ്ടമുള്ള വിനോദങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇഷ്ടമല്ലെങ്കിലും ഇഷ്ടമുള്ളതായി നടിക്കുന്നത് പുരുഷന്മാര് വെറുക്കുന്നു. പങ്കാളികളുമായി തുല്യത പുലര്‍ത്താനും അവരോടൊപ്പം ധാരാളം സമയം ചിലവഴിക്കാനും സ്ത്രീകള്‍ അഭിനയിക്കാന്‍ അവലംബിച്ചേക്കാം. തങ്ങള്‍ അഭിനയിക്കുന്നത് പുരുഷന്മാര്ക്ക് മനസിലാക്കാന്‍ കഴിയില്ലെന്ന് സ്ത്രീകള്‍ ചിന്തിച്ചേക്കാം, പക്ഷേ അവര്‍ക്ക് ശരിക്കും കഴിയും. സ്ത്രീകള്‍ അത് ചെയ്യുന്നത് നിര്‍ത്തണമെന്ന് പുരുഷന്മാര് ആഗ്രഹിക്കുന്നു.
ഒരുങ്ങാന്‍ അധിക സമയം വേണ്ട
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ തയ്യാറെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് മിക്ക പുരുഷന്മാരും കരുതുന്നത്. തയ്യാറാവാന്‍ 10 മിനിറ്റ് വേണമെന്ന് സ്ത്രീകള്‍ പറയുന്നു, എന്നാല്‍ മുടി, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങി എല്ലാം ചെയ്യാന്‍ ഒരു മണിക്കൂര്‍ മുഴുവന്‍ എടുക്കും. ഇത്രയും നേരം കാത്തിരിക്കേണ്ടിവരുമ്പോള്‍ പുരുഷന്മാര്ക്ക് അത് വെറുപ്പാണ്. പക്ഷെ എല്ലാ സ്ത്രീകളും അങ്ങനെയല്ല. നേരെമറിച്ച് തയാറാകാന്‍ പുരുഷന്മാരും സമയമെടുക്കാറുണ്ട്.