Jibin George |
Samayam Malayalam | Updated: 1 Nov 2022, 9:27 pm
കുട്ടിയുടെ മരണത്തിൽ കേസെടുത്ത പോലീസ് ഹൗസിങ് സൊസൈറ്റി ചെയർമാനെയും സെക്രട്ടറിയെയും അറസ്റ്റ് ചെയ്തു. ഹൗസിങ് സൊസൈറ്റിയുടെ ചെയർമാൻ, സെക്രട്ടറി എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയർ പോലീസ് ഇൻസ്പെക്ടർ മഹാദേവ് കാംബ്ലെ അറിയിച്ചു
ഹൈലൈറ്റ്:
- ലിഫ്റ്റിൽ തല കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം.
- മുംബൈയിലെ മാൻഖുർദിൽ വെള്ളിയാഴ്ചയാണ് അപകടം.
- കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം.
ബലാത്സംഗം വീണ്ടും ഓർമിപ്പിക്കുന്ന ‘ടു ഫിംഗർ ടെസ്റ്റ്’; ഇരകളെ സമ്മർദ്ദത്തിലാക്കുന്ന പ്രാകൃത നടപടി’; പരിശോധിക്കുന്നത് ആക്രമണമല്ല, കന്യകാത്വം
കുട്ടിയുടെ മരണത്തിൽ കേസെടുത്ത പോലീസ് ഹൗസിങ് സൊസൈറ്റി ചെയർമാനെയും സെക്രട്ടറിയെയും അറസ്റ്റ് ചെയ്തു. ഹൗസിങ് സൊസൈറ്റിയുടെ ചെയർമാൻ, സെക്രട്ടറി എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയർ പോലീസ് ഇൻസ്പെക്ടർ മഹാദേവ് കാംബ്ലെ അറിയിച്ചു. വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഹൗസിങ് സൊസൈറ്റിയുടെ അനാസ്ഥ മൂലമാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു.
ഒളിച്ച് കളിക്കുന്നതിനിടെ കൂട്ടുകാരെ അന്വേഷിക്കുന്നതിനിടെ രേഷ്മയുടെ തല ലിഫ്റ്റിൻ്റെ പുറമെയുള്ള വാതിലിൽ കുടുങ്ങുകയായിരുന്നു. ലിഫ്റ്റിന് പുറമെയുള്ള വാതിലിൻ്റെ ജനൽ പോലെയുള്ള ഭാഗത്ത് കൂടി തലയിട്ട് നോക്കുന്നതിനിടെ ലിഫ്റ്റ് താഴത്തെ നിലയിലേക്ക് നീങ്ങുകയും കുട്ടിയുടെ തല കുടുങ്ങുകയുമായിരുന്നു.
ബലാത്സംഗ കേസുകളിൽ നടത്തുന്ന രണ്ട് വിരൽ പരിശോധന വേണ്ട, കര്‍ശന നടപടിവേണമെന്ന് സുപ്രീംകോടതി
രേഷ്മയുടെ സുഹൃത്തായ കുട്ടിയാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്. രേഷ്മയുടെ തല ലിഫ്റ്റിൽ കുടുങ്ങിയ നിലയിലായിരുന്നു. മിനിറ്റുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏഴ് നിലകളുള്ള കെട്ടിട സമുച്ചയത്തിൽ അഞ്ച് ദിവസം മുൻപാണ് ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കിയത്. കെട്ടിടത്തിൻ്റെ അഞ്ചാം നിലയിലാണ് രേഷ്മയുടെ മുത്തശി താമസിച്ചിരുന്നത്.
Read Latest National News and Malayalam News
10കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക