Gokul Murali | Samayam Malayalam | Updated: 07 Jul 2021, 10:59:00 AM
ഏറെക്കാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിൽ നിന്നും നേരിട്ട് ദീക്ഷ സ്വീകരിച്ച സ്വാമി ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തില്‍ വൈദികപഠനം നടത്തിയത്.
swami prakashananda
ഹൈലൈറ്റ്:
- വര്‍ക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം
- ഏറെക്കാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു അദ്ദേഹം
- സ്വാമി ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തില്‍ വൈദികപഠനം നടത്തിയത്
Also Read : വീണ്ടും കൊവിഡ് കേസുകള്‍ 40,000ത്തിന് മുകളിലേക്ക്; രോഗമുക്തി നിരക്ക് 97.18 ശതമാനം
ഏറെക്കാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു അദ്ദേഹം. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി വര്‍ക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുൻ ശിവഗിരി മഠാധിപതി.
1922 ഡിസംബറിൽ ജനിച്ച പ്രകാശാനന്ദ തന്റെ 22ാം വയസ്സിൽ ശിവഗിരിയിലെത്തിയത്. 1977ൽ ജനറൽ സെക്രട്ടറിയായും 2006 മുതൽ 10 വര്‍ഷം ട്രസ്റ്റ് അധ്യക്ഷനായും ചുമതല വഹിച്ചു.
Also Read : മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യ ഡൽഹിയിൽ അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ
കൊല്ലം പുറവന്തൂര്‍ സ്വദേശിയാണ് സ്വാമി പ്രകാശാനന്ദ. കുമാരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പേര്. ശ്രീനാരായണ ഗുരുവിൽ നിന്നും നേരിട്ട് ദീക്ഷ സ്വീകരിച്ച സ്വാമി ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തില്‍ വൈദികപഠനം നടത്തിയത്.
ശുദ്ധജലത്തിലും വളര്‍ത്താം കണ്ടല്‍; ഇത് നീലേശ്വരത്തെ ‘കര്‍ഷക ശാസ്ത്രജ്ഞ’ൻ്റെ കണ്ടെത്തൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : sivagiri mutt former supremo swami prakashananda passed away
Malayalam News from malayalam.samayam.com, TIL Network