കണ്ണൂര്‍: സി.പി.എം. നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും മുഖ്യപ്രതികളായ തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് പി. ജയരാജന്. സ്വാഗതാര്‍ഹമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും വൈകിയാണ് നീതി എത്തിയതെന്നും പി. ജയരാജന് പറഞ്ഞു.
സി.ബി.ഐ. കൂട്ടിലിട്ട തത്തയായാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് പുതിയ തെളിവുകള്‍ വന്നിട്ടും തുടരന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളായ ആര്.എസ്.എസുകാരെ ഉള്‍പ്പെടുത്താതിരിക്കാന്‍ സിബിഐ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇത് കേരളത്തെ സംബന്ധിച്ച് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയില്‍ രണ്ടര വര്‍ഷം മുമ്പാണ് ഫസലിന്റെ സഹോദരന് പെറ്റീഷനുമായി എത്തിയതെന്ന് പി. ജയരാജന് പറഞ്ഞു. ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്ന കാരായി രാജന് അടക്കമുള്ളവരല്ല ഇത് നടത്തിയതെന്നും ആര്.എസ്.എസുകാരാണെന്നും ചൂണ്ടിക്കാട്ടി തുടര്‍ അന്വേഷണത്തിന് ഹര്‍ജി നല്‍കിയിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷമാണ് ഹൈക്കോടതി ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും പി.ജയരാജന് ചൂണ്ടിക്കാട്ടി.
ഫസലിന്റെ സഹോദരന് അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവുണ്ടായിരിക്കുന്നത്. കേസില്‍ അറസ്റ്റിലായിട്ടുള്ളത് യഥാര്‍ത്ഥ പ്രതികളല്ലെന്ന് ആരോപിച്ചാണ് ഫസലിന്റെ സഹോദരന് കോടതിയെ സമീപിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ചെമ്പ്ര സ്വദേശി സുബീഷ് നടത്തിയ വെളിപ്പെടുത്തലാണ് തുടരന്വേഷണ ഹര്‍ജിക്ക് കാരണമായത്.
Content Highlights: P. Jayarajan on Fazal murder case High Court orders