ഹൈലൈറ്റ്:
- വിദേശങ്ങളില്‍ സ്വന്തം ദേശീയ ടീമിന്റെ മത്സരങ്ങള്‍ നടക്കുമ്പോള്‍ ട്രാവലിംഗ ഫാന്‍ ആയി സ്റ്റേഡിയത്തിലെത്തുക
- ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണം കൂടി ലക്ഷ്യം
ഈ കൂട്ടായ്മ വഴി ഖത്തറിനെയും ഫിഫ ലോകകപ്പിനെ കുറിച്ചുമുള്ള വിവരങ്ങളും ടൂര്‍ണമെന്റിന്റെ ആവേശവും ലോകമെങ്ങും എത്തിക്കുകയും ടൂര്ണമെന്റിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയും ചെയ്യാന്‍ കഴിയുമെന്ന് സംഘാടകര്‍ കരുതുന്നു.
Also Read: കുവൈറ്റ് ചുട്ടുപൊള്ളുന്നു; വിജനമായി തെരുവുകള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 500ഓളം കളിയാരാധകര്‍ ഉള്‍പ്പെട്ടതായിരിക്കും ഫാന്‍ ലീഡര്‍ നെറ്റ്വര്‍ക്ക്. ഓരോ ദേശീയ ടീമിന്റെയും കടുത്ത ആരാധകരും അതത് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനവുമുള്ളവരുമായ വ്യക്തികളെയായിരിക്കും ഈ നെറ്റ്വര്‍ക്കിലേക്ക് തിരഞ്ഞെടുക്കുക. അസോസിയേഷനുകള്‍, ഫാന്‍ഗ്രൂപ്പുകള്‍ എന്നിവയുമായി ബന്ധം, വിദേശങ്ങളില്‍ സ്വന്തം ദേശീയ ടീമിന്റെ മത്സരങ്ങള്‍ നടക്കുമ്പോള്‍ ട്രാവലിംഗ ഫാന്‍ ആയി സ്റ്റേഡിയത്തിലെത്തുക എന്നീ പശ്ചാത്തലംകൂടി പരിഗണിച്ചാവും തിരഞ്ഞെടുപ്പ്. ഖത്തറിനെക്കുറിച്ചും ടൂര്‍ണമെന്റിനെക്കുറിച്ചും അപ്പപ്പോള്‍ വിവരങ്ങള്‍ ശേഖരിച്ച് ആരാധകരുമായി പങ്കു വയ്ക്കുന്ന ഒരു കൂട്ടമായിരിക്കും ഇത്.
ഫുട്ബോള്‍ ആരാധകര്‍ ഖത്തറിനെക്കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിനുള്ള നിര്‍ണായക വിവരങ്ങള്‍ ഫാന്‍ ലീഡേഴ്സിന് ലഭ്യമാക്കും. ഒപ്പം ടൂര്ണമെന്റിനെക്കുറിച്ചുള്ള കൃത്യമായി അപ്ഡേറ്റുകളും നല്‍കും. ആതിഥേയ രാജ്യത്ത് നിന്നുള്ള വിവരങ്ങള്‍ നേരിട്ട് കളിയാരാധകരിലേക്ക് എത്തിക്കുകയും തിരിച്ച് അവരില്‍ നിന്നുള്ള ആവശ്യങ്ങള്‍ അതേ പോലെ ഖത്തര്‍ അധികൃതരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ശുദ്ധജലത്തിലും വളര്‍ത്താം കണ്ടല്‍; ഇത് നീലേശ്വരത്തെ ‘കര്‍ഷക ശാസ്ത്രജ്ഞ’ൻ്റെ കണ്ടെത്തൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : supreme committee for delivery and legacy andqatar football association launch qatar fan leader network
Malayalam News from malayalam.samayam.com, TIL Network