Sumayya P | Lipi | Updated: 07 Jul 2021, 10:40:00 AM
തൊഴിലാളികള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. നിര്‍മാണ മേഖല പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ്
ഹൈലൈറ്റ്:
- കുവൈറ്റിലെ നുവൈസീബ് പ്രദേശത്താണ് ലോകത്തെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്.
- കുവൈറ്റിലെ റെസ്റ്റൊറന്റുകളും മാര്‍ക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്
Also Read: കൊവിഡ് പോരാട്ടം; ടാക്സി ഡ്രൈവര്‍മാരെയും ആദരിച്ച് ദുബായ്
തണലിടങ്ങളില്‍ 53 ഡിഗ്രിയും നേരിട്ട് സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന പുറംപ്രദേശങ്ങളില്‍ 70 ഡിഗ്രിക്കു മുകളിലുമാണ് താപനിലയെന്നാണ് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ മാസം ലോകത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയ ആദ്യ 11 പ്രദേശങ്ങളില്‍ എട്ടെണ്ണവും കുവൈറ്റിലായിരുന്നു. ആഗോള കാലാവസ്ഥാ നിരീക്ഷണ വെബ്സൈറ്റായ എല്‍ഡൊറാഡോ വെതറിന്റെ റിപ്പോര്‍ട്ട് പ്രകാരമാണിത്. ജൂണ്‍ 23 ലെ റിപ്പോര്‍ട്ട് പ്രകാരം കുവൈറ്റിലെ നുവൈസീബ് പ്രദേശത്താണ് ലോകത്തെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്.
53 ഡിഗ്രി സെല്‍ഷ്യസായിരുന്നു ബുധനാഴ്ചത്തെ ഇവിടത്ത് താപനില. തൊട്ടു താഴെ 49.7 ഡിഗ്രിയുമായി കുവൈറ്റിലെ തന്നെ ജഹ്റ പ്രദേശവും 49.2 ഡിഗ്രി സെല്‍ഷ്യസുമായി സുലൈബിയ്യ മേഖലയുമാണ്. ഇറാഖിലെ അമാറ, കുവൈറ്റിലെ മുത്രിബ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 49 ഡിഗ്രിയാണ് ഇവിടത്തെ താപനില. കുവൈറ്റിലെ തന്നെ അന്താരാഷ്ട്ര വിമാനത്താവളം (48.8), അബ്ദാലി (48.7), ഇറാഖിലെ ബസറ എയര്‍പോര്‍ട്ട് (48.6) തുടങ്ങിയവയാണ് തൊട്ടുപിറകില്‍.
ശുദ്ധജലത്തിലും വളര്‍ത്താം കണ്ടല്‍; ഇത് നീലേശ്വരത്തെ ‘കര്‍ഷക ശാസ്ത്രജ്ഞ’ൻ്റെ കണ്ടെത്തൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : temperature reaches around 50 degrees celsius in kuwait
Malayalam News from malayalam.samayam.com, TIL Network