പഞ്ചാബിനു സമാനമായി ഗുജറാത്തിലും ജനഹിതമനുസരിച്ചാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുത്തതെന്നാണ് എഎപിയുടെ അവകാശവാദം. ഇതിനായി ‘ചൂസ് യുവർ ചീഫ് മിനിസ്റ്റർ’ എന്ന ക്യാമ്പയിന് കെജ്രിവാൾ കഴിഞ്ഞമാസം ഒടുവിൽ തുടക്കമിട്ടിരുന്നു. എസ്എംഎസ്, വാട്സാപ്പ്, ഇ മെയിൽ, വോയിസ് മെസേജ് എന്നീ നാലു മാർഗങ്ങളാണ് ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ ഒരുക്കിയിരുന്നത്. ഇന്നല വൈകുന്നേരം അഞ്ചുമണിയോടെ ക്യാമ്പയിൻ സമാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എഎപി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എഎപി നടത്തിയ സർവേയിൽ ഗദ്വിക്ക് 75 ശതമാനം വോട്ടുകൾ ലഭിച്ചു.
ഇസുദാൻ ഗദ്വിക്കു പുറമേ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ, ജനറൽ സെക്രട്ടറി മനോജ് സോരാതിഹ്യ എന്നിവരെയും എഎപി പരിഗണിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് ഇസുദാൻ ഗദ്വി എഎപിയിൽ എത്തിയത്.
ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുക. എട്ടാം തീയതിയാണ് ഫലപ്രഖ്യാപനം. അഞ്ചുകോടിയോളം വോട്ടർമാരാണ് ഗുജറാത്തിൻ്റെ വിധി തീരുമാനിക്കുക. 182 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം. കേവല ഭൂരിപക്ഷമായ 92 സീറ്റുകൾ ലഭിക്കുന്ന പാർട്ടിക്ക് സർക്കാർ രൂപീകരിക്കാനാകും. 2017 ൽ 99 സീറ്റുകൾ നേടിയാണ് ബിജെപി ഭരണം പിടിച്ചിരുന്നത്. നിലവിൽ ബിജെപിക്ക് 111 അംഗങ്ങളുണ്ട്. പ്രതിപക്ഷമായ കോൺഗ്രസിൻ്റെ അംഗസംഖ്യ 77 ൽ നിന്ന് 62 ആയി ചുരുങ്ങി. മറ്റ് കക്ഷികൾക്ക് നാലു സീറ്റുണ്ട്. അഞ്ച് സീറ്റുകളിൽ ഒഴിവുണ്ട്.
Read Latest National News and Malayalam News
ഷാരോൺ വധക്കേസ്; ഗ്രീഷ്മയെ ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റി